എരുമപ്പെട്ടി പള്ളിയിൽ പ്രതിഷ്ഠാതിരുനാൾ
1568769
Friday, June 20, 2025 2:06 AM IST
എരുമപ്പെട്ടി: തിരുഹൃദയ ഫൊറോന പള്ളിയിൽ ഈശോയുടെ തിരുഹൃദയ പ്രതിഷ്ഠാതിരുനാൾ 26, 27 തീയതികളിൽ ആഘോഷിക്കും. കൊടികയറ്റം വികാരി ഫാ. ജോഷി ആളൂർ നിർവഹിച്ചു. തിരുക്കർമങ്ങളിൽ അസി. വികാരി ഫാ. ജീസ് അക്കരപട്ട്യേക്കൽ, ഫാ. ഷോജോ മഞ്ഞാടിക്കൽ, ഡീക്കൻ ബിൻസ് മുട്ടത്തിൽ എന്നിവർ സഹകാർമികരായി.
നവനാൾ തിരുക്കർമങ്ങൾക്കു തുടക്കമായി. കൈക്കാരന്മാരായ ടി.എസ്. ജെയ്സണ്‍, ടി.ഒ. ഷൈജു, എം.കെ. ജോണ്സണ്, എം.വി. ഷാന്റോ, തിരുനാൾ ജനറൽ കണ്‍വീനർ കെ.സി. ഡേവിസ് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി. തിരുനാളിനോടനുബന്ധിച്ച് ഹിന്ദി, സുറിയാനി, മലങ്കര, ലത്തീൻ ക്രമങ്ങളിൽ വിശുദ്ധ കുർബാനകൾ ഒരുക്കിയിട്ടുണ്ട്.
26നു വൈകീട്ട് ആറിനു രൂപം എഴുന്നള്ളിപ്പ്, വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന. തൃശൂർ അതിരൂപത വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര കാർമികത്വം വഹിക്കും. തുടർന്നു നേർച്ചവിതരണം, ബാൻഡ് വാദ്യം. തിരുനാൾദിനമായ 27നു രാവിലെ ആറിനും എട്ടിനും വൈകുന്നേരം ആറിനും വിശുദ്ധ കുർബാന, രാവിലെ പത്തിനു തിരുനാൾ റാസ കുർബാന. ഫാ. ജോണ്‍ പുത്തൂർ കാർമികത്വം വഹിക്കും. ഫാ. പോൾ മുട്ടത്ത് സന്ദേശം നൽകും. അന്നു രാവിലെ ഏഴുമുതൽ ഉച്ചകഴിഞ്ഞു മൂന്നുവരെ നേർച്ചഊട്ട് ഉണ്ടായിരിക്കും.