സ്പെഷല്‍ ഡ്രൈവിലൂടെ 383 പ്രതികള്‍ അറസ്റ്റില്‍
1568772
Friday, June 20, 2025 2:06 AM IST
ഇരിങ്ങാലക്കുട: തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ജില്ലയിലെ വിവിധ കേസുകളില്‍ ദീര്‍ഘകാലം കോടതിയില്‍ ഹാജരാകാതെ മുങ്ങിനടക്കുന്ന പിടികിട്ടാപ്പുള്ളി വാറന്റുള്ള പ്രതികളെയും ശിക്ഷാവിധി അനുസരിക്കാതെ മുങ്ങിനടന്നിരുന്ന ജാമ്യമില്ലാ വാറന്റുള്ള പ്രതികളെയും കോടതിയില്‍ ഹാജരാകാതെ മുങ്ങിനടക്കുന്ന ജാമ്യമില്ലാത്ത വാറന്റ് പുറപ്പെടുവിച്ച പ്രതികളെയും പിടികൂടുന്നതിനായി തൃശൂര്‍ റൂറല്‍ പോലീസ് ജില്ലയില്‍ ജൂണ്‍ ഒന്നു മുതല്‍ 18 വരെ നടത്തിയ സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി 383 പേരെ വിവിധ സ്ഥലങ്ങളില്‍നിന്ന് അറസ്റ്റുചെയ്ത് വിവിധ കോടതികളില്‍ ഹാജരാക്കി.
കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച ജാമ്യമില്ലാ വാറന്റുള്ള 22 പ്രതികളെയും കോടതിയുടെ ശിക്ഷാവിധി അനുസരിക്കാതെ മുങ്ങിനടന്നിരുന്ന ജാമ്യമില്ലാ വാറന്റുള്ള ഏഴു പ്രതികളെയും ജാമ്യമില്ലാ വാറന്റില്‍ ഹാജരാകാതെ മുങ്ങി നടന്നിരുന്ന മറ്റ് 354 പ്രതികളെയും ഉള്‍പ്പടെ 383 പ്രതികളെയാണ് ഓപ്പറേഷന് ഹണ്ടിലൂടെ അറസ്റ്റുചെയ്ത് വിവിധ കോടതികളില്‍ ഹാജരാക്കിയത്.
അറസ്റ്റ് ചെയ്ത സ്ഥലവും ബ്രാക്കറ്റില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണവും യഥാക്രമം:
കയ്പമംഗലം (73), ഇരിങ്ങാലക്കുട (45), കാട്ടൂര്‍ (12), ആളൂര്‍ (10), അന്തിക്കാട് (8), അതിരപ്പിള്ളി (11), ചാലക്കുടി (17), കൊടകര (8), ചേര്‍പ്പ് (26), വരന്തരപ്പിള്ളി (8), വെള്ളിക്കുളങ്ങര (4), കൊരട്ടി (25), മാള (53), വാടാനപ്പിള്ളി (7), വലപ്പാട് (14), പുതുക്കാട് (18), കൊടുങ്ങല്ലൂര്‍ (25) മതിലകം (15). ചാലക്കുടി ഡിവൈഎസ്പി പി.സി. ബിജുകുമാര്‍, കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി വി.കെ. രാജു, ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ്, ഇന്‍സ്പെക്ടര്‍മാരായ കെ.ആര്. ബിജു (കയ്പമംഗലം), എം.കെ. ഷാജി (മതിലകം), എം.എസ്. ഷാജന് (ഇരിങ്ങാലക്കുട), ഇ.ആര്. ബൈജു (കാട്ടൂര്‍), എ.എസ്. സരിന് (അന്തിക്കാട്), എം.കെ. സജീവ് (ചാലക്കുടി), പി.കെ. ദാസ് (കൊടകര), എം.കെ. രമേഷ് (വലപ്പാട്), വി. ബിജു (അതിരപ്പിള്ളി), അമൃതരംഗന് (കൊരട്ടി), രമേഷ് (ചേര്‍പ്പ്), എന്‍.ബി. ഷൈജു (വാടാനപ്പിള്ളി), കെ. കൃഷ്ണന് (വെള്ളിക്കുളങ്ങര), മഹേന്ദ്രസിംഹന് (പുതുക്കാട്), ബി.കെ. അരുണ്‍ (കൊടുങ്ങല്ലൂര്‍), സജിന്‍ ശശി (മാള), എം. അഫ്സല് (ആളൂര്‍), കെ.പി. മനോജ് (വരന്തരപ്പിള്ളി) എന്നിവരാണ് ഓപ്പറേഷന് ഗ്രേ ഹണ്ട് സ്പെഷല്‍ ഡ്രൈവിനു നേതൃത്വംനല്‍കിയത്.