ഓട്ടോഡ്രൈവർ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു
1570049
Tuesday, June 24, 2025 10:53 PM IST
വടക്കാഞ്ചേരി: ഓട്ടോറിക്ഷഡ്രൈവർ പട്ടിച്ചിറക്കാവ് ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു. തെക്കുംകര തിരുവോണംസ്വദേശി കല്ലിപറമ്പിൽ വീട്ടിൽ വേലായുധൻ (മണിനായർ) മകൻ സുനിൽകുമാർ (46) ആണ് മരിച്ചത്.
വടക്കാഞ്ചേരി നഗരസഭയിലെ പട്ടിച്ചിറക്കാവ് ക്ഷേത്രക്കുളത്തിൽ സുഹൃത്തുക്കളോടൊപ്പം നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. കൂട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വടക്കാഞ്ചേരി ഫയർ ഫോഴ്സും സ്കൂബടീമും നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വടക്കാഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം നടത്തി. അമ്മ: മണി. മകൻ: അഭിനവ്.