തൃ​ശൂ​ർ കൊ​ണ്ടു​പോ​യി​ല്ലെ​ങ്കി​ലും ഇ​ട​തി​നെ ഞെ​ട്ടി​ച്ച് സു​രേ​ഷ് ഗോ​പി
Friday, May 24, 2019 12:46 AM IST
തൃ​ശൂ​ർ: തൃ​ശൂ​ർ കൊ​ണ്ടു​പോ​വാ​നാ​യി​ല്ലെ​ങ്കി​ലും തൃ​ശൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫി​നു പിറ​കി​ൽ ര​ണ്ടാംസ്ഥാ​ന​ക്കാ​ര​നാ​യി ഇ​ട​തു​പ​ക്ഷ​ത്തെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് സു​രേ​ഷ് ഗോ​പി. സം​സ്ഥാ​ന കൃ​ഷി​മ​ന്ത്രി​യു​ടെ സ്വ​ന്തം മ​ണ്ഡ​ല​ത്തി​ൽ മൂ​ന്നാം​സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ട്ട​തി​ന്‍റെ ആ​ഘാ​തം സി​പി​ഐ​യെ സം​ബ​ന്ധി​ച്ച് താ​ങ്ങാ​നാ ​വാ​ത്ത​താണെന്ന കാര്യത്തിൽ സംശയമില്ല.
2016 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ ജ​യി​ച്ച മ​ണ്ഡ​ല​ത്തി​ൽ രാ​ജാ​ജി​ മാത്യു തോമസിനെ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു ത​ള്ളി​യാ​ണ് സു​രേ​ഷ് ഗോ​പി ഇ​ത്ത​വ​ണ ര​ണ്ടാ​മ​തെ​ത്തി​യത്. മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി 37,641 വോ​ട്ടു പി​ടി​ച്ച​പ്പോ​ൾ രാ​ജാ​ജിക്കു നേ​ടാ​നാ​യ​ത് 31,110 വോ​ട്ടു​ക​ൾ മാ​ത്രം.
ഏ​റെ​ക്കാ​ലം യു​ഡി​എ​ഫി​നൊ​ പ്പം നി​ന്ന മ​ണ്ഡ​ലം 2016ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലീ​ഡ​റു​ടെ മ​ക​ൾ പദ്മജ വേ​ണു​ഗോ​പാ​ലി​നെ അ​ട്ടി​മ​റി​ച്ച് വി.​എ​സ്. സു​നി​ൽ​കു​മാ​ർ പി​ടി​ക്കു​ക​യാ​യി​രു​ന്നു. ജി​ല്ല​യി​ലെ വ​ട​ക്കാ​ഞ്ചേ​രി​യൊ​ഴി​കെ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ൾ ചു​വ​പ്പി​നൊ​പ്പം നി​ന്ന​പ്പോ​ൾ 6,987 വോ​ട്ടി​നാ​യി​രു​ന്നു സു​നി​ൽ​കു​മാ​റി​ന്‍റെ ജ​യം. അന്നു മൂ​ന്നാംസ്ഥാ​ന​ത്തെ​ത്തി​യ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന് 24748 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് നേ​ടാ​നാ​യി​രു​ന്നത്. അ​വി​ടെനി​ന്ന് 12,893 വോ​ട്ടു​ക​ളാ​ണ് മ​ണ്ഡ​ല​ത്തി​ൽ സു​രേ​ഷ് ഗോ​പി അ​ധി​ക​മാ​യി നേ​ടി​യി​രി​ക്കു​ന്ന​ത്. എ​ൽ​ഡി​എ​ഫി​ന്‍റെ വോ​ട്ടു​വി​ഹി​ത​ത്തി​ലാ​വ​ട്ടെ വ​ൻ ഇ​ടി​വു​മു​ണ്ടാ​യി.
2011 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വെ​റും 6,697 വോ​ട്ടു​ക​ൾ മാ​ത്ര​മാ​യി​രു​ന്നു മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി​യു​ടെ സ​ന്പാ​ദ്യം. ര​വി​കു​മാ​ർ ഉ​പ്പ​ത്താ​യി​രു​ന്നു അ​ന്നു സ്ഥാ​നാ​ർ​ഥി. 2014ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​ടെ കെ.​പി. ശ്രീ​ശ​ൻ ഇ​ത് 12,166 ആ​യി വ​ർ​ധി​പ്പി​ച്ചി​രു​ന്നു. തോ​റ്റെ​ങ്കി​ലും 2014ൽ യു​ഡി​എ​ഫി​ന്‍റെ കെ.​പി. ധ​ന​പാ​ല​ൻ, സി.​എ​ൻ. ജ​യ​ദേ​വ​നെ​തി​രേ 6853 വോ​ട്ടി​നു തൃ​ശൂ​ർ മ​ണ്ഡ​ല​ത്തി​ൽ ലീ​ഡ് നേ​ടി​യി​രു​ന്നു.
എന്തായാലും തൃശൂരിൽ സു​രേ​ഷ്ഗോ​പി ര​ണ്ടാംസ്ഥാ​ന​ത്തെ​ത്തി​യ​തി​ന്‍റെ അ​ല​യൊ​ലി​ക​ളും കൊ​ടു​ങ്കാ​റ്റും വ​രുംദി​വ​സ​ങ്ങ​ളി​ൽ ഇ​ട​തു​മു​ന്ന​ണി​യെ പി​ടി​ച്ചു​ല​യ്ക്കു​മെ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല.