ക്യാ​ന്പു​ക​ൾ ശി​ശു​സൗ​ഹൃ​ദ​മാ​ക​ണ​മെ​ന്നു നി​ർ​ദേ​ശം
Wednesday, August 14, 2019 12:59 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: ജി​ല്ല​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത് ആ​റാ​യി​ര​ത്തി​ല​ധി​കം കു​ട്ടി​ക​ൾ. ഇ​ന്ന​ലെ വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം 6219 കു​ട്ടി​ക​ളാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലു​ള്ള​ത്. ദി​വ​സ​ങ്ങ​ൾ പ്രാ​യ​മു​ള്ള കു​ഞ്ഞു​ങ്ങ​ള​ട​ക്കം ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.
ദു​ര​ന്ത​ങ്ങ​ളു​ടെ ആ​ഘാ​തം മ​റ്റു​ള്ള​വ​രേ​ക്കാ​ൾ അ​ധി​കം കു​ട്ടി​ക​ളെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ 18 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു ക്യാ​ന്പു​ക​ളി​ൽ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നു സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പ​തി​ന​ഞ്ച് നി​ർ​ദേ​ശ​ങ്ങ​ൾ അ​ഥോ​റി​റ്റി ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കും മു​ൻ​ഗ​ണ​ന​യ്ക്കു​മാ​യി ന​ൽ​കി​യി​ട്ടു​ണ്ട്.
ക്യാ​ന്പ് ര​ജി​സ്റ്റ​റി​ൽ കു​ട്ടി​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന​താ​ണ് ഇ​തി​ൽ പ്ര​ധാ​നം. കു​ട്ടി​ക​ളെ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ഒ​രേ ക്യാ​ന്പി​ൽ​ത​ന്നെ താ​മ​സി​പ്പി​ക്ക​ണം. ദു​ര​ന്ത​ത്ത​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ൾ കു​ട്ടി​ക​ളോ​ടു വീ​ണ്ടും വീ​ണ്ടും ചോ​ദി​ച്ച് ഭ​യ​പ്പെ​ടു​ത്താ​തി​രി​ക്ക​ണ​മെ​ന്നു ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
കു​ട്ടി​ക​ൾ​ക്കു മാ​ന​സി​ക സാ​മൂ​ഹി​ക പ​രി​ച​ര​ണം ന​ല്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ സേ​വ​നം തേ​ടാ​വു​ന്ന​താ​ണ്.
മാ​താ​പി​താ​ക്ക​ളെ ന​ഷ്ട​പ്പെ​ട്ട കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്ക​ണം. അ​വ​രെ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​ക്കു മു​ൻ​പാ​കെ ഹാ​ജ​രാ​ക്ക​ണം. ആ​റു​മാ​സ​ത്തി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു മു​ല​പ്പാ​ൽ മാ​ത്രം ന​ൽ​ക​ണ​മെ​ന്നും ഇ​തി​നാ​യി സ്വ​കാ​ര്യ​സ്ഥ​ലം ക്യാ​ന്പി​ൽ അ​മ്മ​മാ​ർ​ക്കാ​യി ഒ​രു​ക്ക​ണം. ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​ക​ണം.
ദു​ര​ന്ത​ത്തി​ന്‍റെ തി​ക്താ​നു​ഭ​വ​ത്തി​ൽ​നി​ന്ന് മു​ക്തി നേ​ടാ​ൻ ശി​ശു​സൗ​ഹൃ​ദ ഇ​ട​ങ്ങ​ൾ ക്യാ​ന്പി​നു​ള്ളി​ൽ സ​ജ്ജ​മാ​ക്കേ​ണ്ട​താ​ണ്. കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പോ​ഷ​കാ​ഹാ​രം ക്ര​മീ​ക​രി​ക്ക​ണം. കു​ട്ടി​ക​ൾ​ക്കു മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​നു വേ​ണ്ട പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്ക​ണം.
പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ക്യാ​ന്പു​ക​ളി​ൽ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും, ആ​ർ​ത്ത​വ​കാ​ല ശു​ചി​ത്വ​ത്തി​നാ​വ​ശ്യ​മാ​യ സാ​നി​റ്റ​റി നാ​പ്കി​നു​ക​ളും അ​വ​യു​ടെ നി​ർ​മാ​ർ​ജ​ന സൗ​ക​ര്യ​വും ക്യാ​ന്പി​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ഥോ​റി​റ്റി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.
കു​ട്ടി​ക​ൾ​ക്കു ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷം ഒ​രു​ക്ക​ണം. ബാ​ല​പീ​ഡ​നം ത​ട​യു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ കൈ​ക്കൊ​ള്ള​ണം. ക​ഴി​യു​മെ​ങ്കി​ൽ കു​ട്ടി​ക​ൾ​ക്കു ക​ളി​ക്കു​ന്ന​തി​നു ക​ളി​പ്പാ​ട്ട​ങ്ങ​ളും വാ​യി​ക്കാ​നു​ള്ള പു​സ്ത​ക​ങ്ങ​ളും ല​ഭ്യ​മാ​ക്ക​ണം. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ കു​ട്ടി​ക​ൾ​ക്കു പെ​ട്ടെ​ന്നു പി​ടി​പെ​ടു​മെ​ന്ന​തി​നാ​ൽ മു​ൻ​ക​രു​ത​ലെ​ടു​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി നി​ർ​ദേ​ശി​ച്ചു.