വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ പൊ​തു ച​ർ​ച്ച വേ​ണം: മ​ന്ത്രി
Tuesday, September 10, 2019 1:01 AM IST
കൂ​റ്റൂ​ർ: തൃശൂ​രി​ലെ വെ​ള്ള​ക്കെ​ട്ട് പ്ര​ശ​്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും കൂ​ട്ടി​യോ​ജി​പ്പി​ച്ചുകൊ​ണ്ടു​ള്ള പൊ​തുച​ർ​ച്ച വേ​ണ​മെ​ന്നു മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. പാ​റ​മേ​ക്കാ​വ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ന്‍റെ പു​തി​യ കെ​ട്ടി​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
മേ​യ​ർ അ​ജി​ത വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​സ​തീ​ഷ് മേ​നോ​ൻ, ജി. ​രാ​ജേ​ഷ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ സി. ​രാ​വുണ്ണി, കെ. ​മ​ഹേ​ഷ്, പ്രി​ൻ​സി​പ്പ​ൽ ഡോ. ​സു​ധ, കെ.​ബി ശ​ശി​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. 46,000 ചതുരശ്ര അടിയിൽ ആ​റു​കോ​ടി രൂ​പ ചെല​വ​ഴി​ച്ചാ​ണ് കോ​ള​ജ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.