എ​സ്എ​ൻ​ഡി​പി ​കൊ​ട​ക​ര യൂ​ണി​യ​ന്‍റെ ഗു​രു​ദേ​വ ജ​യ​ന്തി ആ​ഘോ​ഷം
Tuesday, September 10, 2019 1:08 AM IST
കൊ​ട​ക​ര: എ​സ്എ​ൻ​ഡിപി ​യോ​ഗം കൊ​ട​ക​ര യൂ​ണി​യ​നു കീ​ഴി​ൽ മൂ​ന്നു മേ​ഖ​ല​ക​ളി​ലാ​യി ഗു​രു​ദേ​വ ജ​യ​ന്തി ആ​ഘോ​ഷം സം​ഘി​പ്പി​ക്കു​മെ​ന്ന്് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന ഗു​രു​ദേ​വ ജ​യ​ന്തി​യു​ടെ ഭാ​ഗ​മാ​യി മ​റ്റ​ത്തൂ​ർ മേ​ഖ​ല ഘോ​ഷ​യാ​ത്ര കോ​ടാ​ലി​യി​ൽ നി​ന്ന് മൂ​ന്നു​മു​റി​യി​ലേ​ക്ക് ന​ട​ക്കും. മ​റ്റ​ത്തൂ​ർ ശ്രീ​കൃ​ഷ്ണ ഹൈ​സ്കൂ​ളി​ൽ ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​നം ക​ലാ​മ​ണ്ഡ​ലം വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​ടി.​കെ.​നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ആ​ളൂ​ർ മേ​ഖ​ല ഘോ​ഷ​യാ​ത്ര വെ​ള്ളാ​ഞ്ചി​റ​യി​ൽ നി​ന്നാ​രം​ഭി്ച്ച് പൊ​രു​ന്ന​കു​ന്ന് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ സ​മാ​പി​ക്കും. പൊ​തു​സ​മ്മേ​ള​നം കോ​ഴി​ക്കോ​ട് ജി​ല്ല ജ​ഡ്ജി എം.​ആ​ർ.​അ​നി​ത ഉ​ദ്ഘാ​ട​നം ചെ​യ്യും. കൊ​ട​ക​ര മേ​ഖ​ല ഘോ​ഷ​യാ​ത്ര ദ്വാ​ര​ക തി​യേ​റ്റ​ർ മൈ​താ​നി​യി​ൽ നി​ന്നാ​രം​ഭി​ച്ച് കൊ​ട​ക​ര ജി.​എ​ൽ.​പി.​സ്കൂ​ളി​ൽ സ​മാ​പി​ക്കും. ചാ​ല​ക്കു​ടി ഡി​വൈ.​എ​സ്.​പി. സി.​ആ​ർ.​സ​ന്തോ​ഷ് പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ.​ദി​നേ​ശ​ൻ, പ്ര​സി​ഡ​ന്‍റ് സു​ന്ദ​ര​ൻ മൂ​ത്ത​ന്പാ​ട​ൻ , കൗ​ണ്‍​സി​ല​ർ​മാ​രാ​യ പ്ര​ഭാ​ക​ര​ൻ മു​ണ്ട​ക്ക​ൽ, വി.​വി.​ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.