മു​സി​രി​സ് ച​രി​ത്രം തൊ​ട്ട​റി​ഞ്ഞ് പോ​ർ​ച്ചു​ഗീ​സ് സം​ഘം
Wednesday, September 11, 2019 12:58 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ഇ​ന്ത്യ​യി​ലെ പോ​ർ​ച്ചു​ഗ​ൽ അം​ബാ​സ​ഡ​ർ കാ​ർ​ലോ​സ് പെ​രേ​ര മാ​ർ​കേ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​നി​ധി സം​ഘം മു​സി​രി​സ് പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. മു​സി​രി​സി​ലെ പോ​ർ​ച്ചു​ഗീ​സ് നി​ർ​മി​തി​ക​ളി​ലാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.
ക​ലാ​കാ​ര​ന്മാ​ർ, ഗ​ണി​ത ശാ​സ്ത്ര​ജ്ഞ​ർ, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ർ, എ​ഴു​ത്തു​കാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന സം​ഘം കോ​ട്ട​പ്പു​റം കോ​ട്ട, ചേ​ര​മാ​ൻ പ​റ​ന്പ്, പ​ള്ളി​പ്പു​റം കോ​ട്ട എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.
തെ​ക്കേ ഇ​ന്ത്യ​യി​ലെ പോ​ർ​ച്ചു​ഗീ​സ് ച​രി​ത്ര​ത്തെക്കു​റി​ച്ചു​ള്ള അ​റി​വു​ക​ൾ ശേ​ഖ​രി​ക്കു​ക​യാ​ണ് പ്ര​ധി​നി​ധി സം​ഘ​ത്തി​ന്‍റെ ല​ക്ഷ്യം. ചെ​ന്നൈ, തൂ​ത്തു​ക്കു​ടി, കോ​ഴി​ക്കോ​ട്, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തും.
മു​സി​രി​സ് പ​ദ്ധ​തി മാ​നേ​ജി​ംഗ് ഡ​യ​റ​ക്ട​ർ പി.എം. നൗ​ഷാ​ദ്, ഡോ. ​ബെ​ന്നി കു​ര്യാ​ക്കോ​സ്, ഡോ. ​ഹേ​മ​ച​ന്ദ്ര​ൻ, ഡോ. ​കേ​ശ​വ​ൻ വെ​ളു​ത്താ​ട്ട്, ഡോ ​മൈ​ക്കി​ൾ ത​ര​ക​ൻ, പ്ര​ഫ. കെ.​എ​സ്. മാ​ത്യു, റൂ​ബി​ൻ ഡി​ക്രൂ​സ് എ​ന്നി​വ​ർ പ്ര​തി​നി​ധി സം​ഘ​ത്തി​ന് മു​സി​രി​സ് പ​ദ്ധ​തി പ്ര​ദേ​ശ​ത്തി​ന്‍റെ പോ​ർ​ച്ചു​ഗീ​സ് പൈ​തൃ​ക​ത്തെ കു​റി​ച്ചു​ള്ള അ​റി​വു​ക​ൾ പ​ങ്കു​വെ​ച്ചു.