പീ​ച്ചി​ഡാ​മി​ൽ ഓ​ണ​ഘോ​ഷ​ങ്ങ​ൾ​ ഇ​ന്നു തു​ട​ങ്ങും
Wednesday, September 11, 2019 1:03 AM IST
പീ​ച്ചി: പാ​ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തും തൃശൂ​ർ ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൻ​സി​ലും പീ​ച്ചി ഡിഎം​സിയും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും. വൈ​കീ​ട്ട് മൂന്നി​നു ജ​യ​രാ​ജ് വാ​ര്യ​ർ ന​യി​ക്കു​ന്ന "പൂവ​ണി പൊ​ന്നി​ൻ​ ചി​ങ്ങം' ഹാ​സ്യ സം​ഗീ​ത സ​ദ​സ് അ​ര​ങ്ങേ​റും.
നാളെ ഉ​ച്ച​യ്ക്ക് 12 ന് ​കാ​ർ​ഷി​ക സ​ദ​സിൽ ജ​ല​സേ​ച​ന​ മ​ന്ത്രി കെ.​ കൃഷ്ണ​ൻ​കു​ട്ടി ക​ർ​ഷ​ക​രും വി​ദ്യ​ർ​ഥിക​ളു​മാ​യി സം​വ​ദി​ക്കും. വൈ​കീട്ട് നാ​ലി​നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വെ​ള്ളി​യ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വ​ടം​വ​ലി മ​ത്സ​രം, മൂന്നി​നു തി​രു​വാ​തി​ര​ക്ക​ളി എ​ന്നി​വ ന​ട​ക്കുമെ​ന്നു വാ​ത്ത സ​മ്മേ​ള​ന​ത്തി​ൽ ചി​പ്പ് വി​പ്പ് കെ.​ രാ​ജ​ൻ, പാ​ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത വാ​സു, ഡിടിപിസി സെ​ക്ര​ട്ട​റി ഡോ.​ എ. ക​വി​ത എ​ന്നി​വ​ർ അ​റി​യി​ച്ചു.