ന​ഗ​ര​സ​ഭ​യെ തി​മി​ര​രോ​ഗ വി​മു​ക്ത​മാ​ക്കാ​ൻ ഗു​രു​വാ​യൂ​ർ ല​യ​ണ്‍​സ് ക്ല​ബ്
Saturday, September 21, 2019 12:58 AM IST
ഗു​രു​വാ​യൂ​ർ: ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ ഓ​ണാ​ഘോ​ഷ​വും സൗ​ജ​ന്യ തി​മി​ര​ശ​സ്ത്ര​ക്രി​യാ ക്യാ​ന്പും ഇന്നു ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
മാ​വി​ൻ​ചു​വ​ട് ല​യ​ണ്‍​സ് ഹാ​ളി​ൽ രാ​വി​ലെ 9.30മു​ത​ൽ ഒ​ന്നു​വ​രെ​യാ​ണ് ക്യാ​ന്പ്. ക്യാ​ന്പി​ലെ​ത്തു​ന്ന രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച് ശ​സ​ത്ര​ക്രി​യ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ശ​സ്ത്ര​കി​യ ന​ട​ത്തും.
ന​ഗ​ര​സ​ഭ​യെ തി​മി​ര​രോ​ഗ വി​മു​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ മൂ​ന്നാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ലും ല​യ​ണ്‍​സ് ഹാ​ളി​ൽ അ​ഹ​ല്യ ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് ക്യാ​ന്പ് ന​ട​ത്തും.
വൈ​കീട്ട് ആ​റി​ന് ക്ല​ബ് ഹാ​ളി​ലാ​ണ് ഓ​ണാ​ഘോ​ഷം. വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ സാ​ജു ആ​ന്‍റ​ണി പാ​ത്താ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ വി.​പി.​ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ര​മ്യ സ​ന​ൽ എ​ന്നി​വ​രെ ആ​ദ​രി​ക്കും.
പു​തി​യ അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യും ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്‍റ് സി.​ഡി.​ജോ​ണ്‍​സ​ണ്‍, സെ​ക്ര​ട്ട​റി കെ.​കെ.​ ജ​യ​രാ​ജ്, സി.​ജെ.​ ഡേ​വി​ഡ്, സി.​എ​ഫ്.​ വി​ൻ​സെ​ന്‍റ്, എ.​ബി.​ ഷൈ​ജു, എ​ൻ.​ പ്ര​ഭാ​ക​ര​ൻ നാ​യ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.