വെ​ള്ളാ​ങ്ക​ല്ലൂ​രി​ലെ ബ​സ് സ്റ്റോ​പ്പ് ഇ​രു​ച​ക്ര​വാ​ഹ​ന പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​മാ​കു​ന്ന​താ​യി പ​രാ​തി
Monday, October 7, 2019 12:38 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: വെ​ള്ളാ​ങ്ക​ല്ലൂ​ർ ബ്ലോ​ക്ക് ജം​ഗ്ഷ​നി​ലെ തൃ​ശൂ​രി​ലേ​യ്ക്കു​ള്ള ബ​സ് യാ​ത്രി​ക​ർ​ക്കാ​യി നി​ർ​മി​ച്ചി​ട്ടു​ള​ള ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള സ്ഥ​ല​മാ​യി മാ​റു​ന്ന​താ​യി പ​രാ​തി. കാ​ത്തി​രി​പ്പു​കേ​ന്ദ്രം പു​ല്ലും കാ​ടും വ​ള​ർ​ന്ന് ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​ണ്.
മ​ഴ​യും വെ​യി​ലും ഏ​ൽ​ക്കാ​തെ ബ​സ് കാ​ത്തു​നി​ല്ക്കു​വാ​നു​ള്ള സ്ഥ​ല​ത്ത് രാ​വി​ലെ ജോ​ലി​ക്ക് പോ​കു​ന്ന​വ​ർ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്ത് പോ​കു​ന്ന​തു​മൂ​ലം പി​ന്നീ​ട് വ​രു​ന്ന യാ​ത്രി​ക​ർ​ക്ക് കാ​ത്തി​രി​പ്പു​കേ​ന്ദ്രം ഉ​പ​യോ​ഗി​ക്കു​വാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. കാ​ത്തി​രി​പ്പു​കേ​ന്ദ്രം വൃ​ത്തി​യാ​ക്കി പാ​ർ​ക്കിം​ഗ് നി​രോ​ധി​ച്ച് യാ​ത്രി​ക​ർ​ക്ക് ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.