കു​ഞ്ഞാ​ലി​പ്പാ​റ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ഗി​ന്ന​സ് സു​ധീ​റി​ന്‍റെ 12 മ​ണി​ക്കൂ​ർ ഗാ​നാ​ലാ​പ​ന യ​ജ്ഞം
Wednesday, October 9, 2019 12:53 AM IST
മ​റ്റ​ത്തൂ​ർ: കു​ഞ്ഞാ​ലി​പ്പാ​റ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ഗി​ന്ന​സ് റെ​ക്കോ​ഡി​നു​ട​മ​യാ​യ ഗാ​യ​ക​ൻ സു​ധീ​ർ സ​മ​ര​പ​ന്ത​ലി​ൽ തു​ട​ർ​ച്ച​യാ​യി 12 മ​ണി​ക്കൂ​ർ ഗാ​നാ​ലാ​പ​നം ന​ട​ത്തി.

മാ​ള സ്വ​ദേ​ശി​യാ​യ സു​ധീ​റും സം​ഘ​വും രാ​വി​ലെ 8 മു​ത​ൽ രാ​ത്രി 8 വ​രെ​യാ​ണ് സ​മ​ര​പ​ന്ത​ലി​ൽ പാ​ട്ടു​ക​ൾ ആ​ല​പി​ച്ച​ത്. സു​ധീ​റി​ന്‍റെ പാ​ട്ടി​നൊ​പ്പം ചു​വ​ടു​വെ​ച്ച്് സ​മ​ര​സ​മി​തി അം​ഗ​ങ്ങ​ളും ഒ​പ്പം ചേ​ർ​ന്നു.തു​ട​ർ​ച്ച​യാ​യി 110 മ​ണി​ക്കൂ​ർ യേ​ശു​ദാ​സി​ന്‍റെ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച് ഗി​ന്ന​സ് റെ​ക്കോ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ള്ള സു​ധീ​റി​ന്‍റെ സം​ഗീ​ത വി​രു​ന്ന് ആ​സ്വ​ദി​ക്കാ​ൻ നി​ര​വ​ധി പേ​രാ​ണ് കു​ഞ്ഞാ​ലി​പ്പാ​റ​യി​ലെ സ​മ​ര​പ​ന്ത​ലി​ൽ എ​ത്തി​യ​ത്.