മാ​ള വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല ശാ​സ്ത്ര​മേ​ള നാളെമുതൽ
Wednesday, October 9, 2019 12:57 AM IST
മാ​ള: വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല ശാ​സ്ത്ര-​ഗ​ണി​ത​ശാ​സ്ത്ര, സാ​മൂ​ഹ്യ​ശാ​സ്ത്ര, ഐ.​ടി, പ്ര​വൃ​ത്തി പ​രി​ച​യ​മേ​ളനാളെയും മറ്റ ന്നാളും ന​ട​ക്കും.
പൊ​യ്യ എ.​കെ.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന മേ​ള 10ന് ​രാ​വി​ലെ ഒ​ന്പ​തി​ന് അ​ഡ്വ. വി.​ആ​ർ.​സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പൊ​യ്യ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജി വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മേ​ള​യു​ടെ ആ​ദ്യ​ദി​ന​ത്തി​ൽ പ്ര​വൃ​ത്തി​പ​രി​ച​യം, സാ​മൂ​ഹ്യ​ശാ​സ്ത്രം, ഐ.​ടി മേ​ള​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്.
ര​ണ്ടാം ദി​ന​ത്തി​ലാ​ണ് ശാ​സ്ത്ര-​ഗ​ണി​ത​ശാ​സ്ത്ര മേ​ള​ക​ൾ. ഉ​പ​ജി​ല്ല​യി​ലെ 75 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നാ​യി മൂ​വാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കും. മേ​ള​യ്ക്ക് എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ര​ണ്ടു​ദി​വ​സ​വും ഭ​ക്ഷ​ണം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.
മേ​ള​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം 11ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് തൃ​ശൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​കേ​ശ​വ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ൾ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ച പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എം.​ഒ.​ടെ​സി, സീ​നി​യ​ർ സൂ​പ്ര​ണ്ട് ടി.​ബി.​സു​നി​ൽ, ജോ​യി​ന്‍റ് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ലി​റ്റി വ​ർ​ഗീ​സ്, വി​ക​സ​ന സ​മി​തി ക​ണ്‍​വീ​ന​ർ റോ​ണി കെ. ​മാ​വേ​ലി, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​ജി.​മു​ര​ളീ​ധ​ര​ൻ, ക​ണ്‍​വീ​ന​ർ കെ.​ജെ.​സി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.