സ്റ്റു​ഡ​ന്‍റ് സോ​ളാ​ർ അം​ബാ​സ​ഡ​ർ ശി​ല്പ​ശാ​ല
Wednesday, October 9, 2019 12:59 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഐ​ഐ​ടി മും​ബൈ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രൈ​സ്റ്റ് കോ​ള​ജ് ഫി​സി​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റും എ​ൻ​ട്ര​പ്ര​ണ​ർ ഡ​വ​ല​പ്മെ​ന്‍റ് ക്ല​ബും സം​യു​ക്ത​മാ​യി സോ​ളാ​ർ ലാ​ബ് നി​ർ​മാ​ണ​പ​രി​ശീ​ല​ന​വും സ്റ്റു​ഡ​ന്‍റ് സോ​ളാ​ർ അം​ബാ​സ​ഡ​ർ വ​ർ​ക്ക്ഷോ​പ്പും സം​ഘ​ടി​പ്പി​ച്ചു.
ഫി​സി​ക്സ് വി​ഭാ​ഗം മേ​ധാ​വി സ​യ​ൻ​സ് ഡീ​ൻ ഡോ. ​വി.​പി. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ​വേ​ഷ​ക അ​ധ്യാ​പ​ക​ൻ ഡോ. ​സു​ധീ​ർ സെ​ബാ​സ്റ്റ്യ​ൻ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ​ക്കു​റി​ച്ചും സൗ​രോ​ർ​ജ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും പ്ര​സം​ഗി​ച്ചു. ഫി​സി​ക്സ് ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​നി എം.​എ​സ്. ഷം​ന ക്ലാ​സ് ന​യി​ച്ചു. കെ​മി​സ്ട്രി വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ ഡോ. ​ജി​ബി​ൻ, ര​ണ്ടാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളാ​യ ഇ​സ്മാ​യി​ൽ, ഡാ​നി​യ, ആ​തി​ര, ക്രി​സ്റ്റീ​ന, റാ​ൻ​സം, അ​തു​ൽ, അ​മ​ൽ എ​ന്നി​വ​ർ പ​രി​ശീ​ല​നം ന​ൽ​കി. എം​ഇ​എ​സ്പി വെ​ന്പ​ല്ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വൊ​ള​ണ്ടി​യ​ർ​മാ​രും ക്രൈ​സ്റ്റ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി 150 ഓ​ളം പേ​ർ പ​രി​ശീ​ല​നം നേ​ടി.
50 ലേ​റെ സോ​ളാ​ർ സ്റ്റ​ഡി ലാം​പു​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മി​ച്ചു. പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷം ഉൗ​ർ​ജ പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ജ്ഞ​യെ​ടു​ത്തു.