ഇ സന്ധ്യയുടെ ‘സാ​ഗ​ര നി​ദ്ര’യ്ക്കു പുരസ്കാരം
Wednesday, October 9, 2019 12:59 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: എ.​അ​യ്യ​പ്പ​ൻ ക​വി​താ പ​ഠ​ന കേ​ന്ദ്രം ട്ര​സ്റ്റ് ഏ​ർ​പ്പെ​ടു​ത്തി​യ നെ​ര​ള​ക്കാ​ട്ട് രു​ഗ്മ​ണി​യ​മ്മ ക​വി​താ പു​ര​സ്കാ​രം ഇ.​സ​ന്ധ്യ​യു​ടെ ‘സാ​ഗ​ര നി​ദ്ര’ എ​ന്ന കാ​വ്യ സ​മാ​ഹ​ാര​ത്തി​ന് .15,000 രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വു​മാ​ണ് പു​ര​സ്കാ​രം.​കെ.​ജ​യ കു​മാ​ർ, വി.​കെ സു​ബൈ​ദ, ഇ. ​എ​സ് സ​തീ​ശ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ജ​ഡ്ജിം​ഗ് ക​മ്മി​റ്റി​യാ​ണ് പു​ര​സ്കാ​ര പു​സ്ത​കം തെ​ര​ഞ്ഞെ​ടു​ത്ത​ത്. 21ന് ​കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ൽ ന​ട​ക്കു​ന്ന എ.​അ​യ്യ​പ്പ​ൻ കാ​വ്യോ​ത്സ​വ​ത്തി​ൽ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തും.

സാ​യാ​ഹ്ന ധ​ർണ നാ​ളെ

മ​തി​ല​കം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് എ​ൽ ഡി ​എ​ഫ് സം​ഘ​ടി​പ്പി​ക്കു​ന്ന സാ​യാ​ഹ്ന ധ​ർണ നാ​ളെ ന​ട​ക്കും.​എ​ൽ ഡി ​എ​ഫ് ക​യ്പ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ
സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തു​ന്ന​ത്.​മ​തി​ല​കം സെ​ന്‍റ​റി​ൽ വൈ​കീ​ട്ട് നാലുമു​ത​ൽ ഏഴുവ​രെ ന​ട​ക്കു​ന്ന ധ​ർ​ണ സി ​പി ഐ ​ജി​ല്ലാ സെ​ക്ര​ട്ട​റി കെ . ​കെ . വ​ത്സ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.