പ്രീ​മെ​ട്രി​ക് സ്കോ​ള​ർ​ഷി​പ്പ്: പി​ന്നോ​ക്ക വി​ദ്യാ​ർ​ഥി​ക​ളെ ഒ​ഴി​വാ​ക്കി​യ​തി​ൽ എ​സ്എ​ൻഡിപി പ്ര​തി​ഷേ​ധിച്ചു
Wednesday, October 9, 2019 1:01 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ഒ ​ബി സി ​പ്രീ​മെ​ട്രി​ക് സ്കോ​ള​ർ​ഷി​പ്പ് അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ പി​ന്നാ​ക്ക വി​ദ്യാ​ർ​ഥി​ക​ളെ ഒ​ഴി​വാ​ക്കി​യ​തി​ൽ എ​സ്എ​ൻഡിപി യോ​ഗം കൊ​ടു​ങ്ങ​ല്ലൂ​ർ യൂ​ണി​യ​ൻ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു.
കേ​ര​ള​ത്തി​ലെ 1400 ഓ​ളം അം​ഗീ​കൃ​ത അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ ആ​യി​ര​ക​ണ​ക്കി​ന് വ​രു​ന്ന ഈ​ഴ​വ, നാ​ടാ​ർ, വി​ശ്വ​ക​ർ​മ്മ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ആ​നു​കൂ​ല്യം മു​ഴു​വ​നാ​യും നി​ഷേ​ധി​ക്കു​ന്ന​ത് പി​ന്നാ​ക്ക ജ​ന​ത​യോ​ടു​ള്ള ക​ടു​ത്ത അ​വ​ഗ​ണ​ന​യും വെ​ല്ലു​വി​ളി​യാ​ണെ​ന്നും കൗ​ണ്‍​സി​ൽ യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ക്രി​സ്ത്യ​ൻ,മു​സ്സീം വി​ഭാ​ഗ​ത്തി​ന് എ​ല്ലാ സ്കൂ​ളു​ക​ളി​ലെ​യും കു​ട്ടി​ക​ൾ​ക്ക് കി​ട്ടു​ന്പോ​ൾ പി​ന്നാ​ക്ക​ത്തി​ന് അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ളെ ഒ​ഴി​വാ​ക്കി. മാ​ർ​ക്കി​ന്‍റെ​യും വ​രു​മാ​ന​ത​തി​ന്‍റെ​യും പ​രി​ധി​യി​ൽ ര​ണ്ടും ത​മ്മി​ൽ വ​ലി​യ അ​ന്ത​ര​മു​ണ്ട്. പി​ന്നാ​ക്ക വി​ദ്യാ​ർ​ത്ഥി​ക​ൾ എ​ണ്ണ​ത്തി​ൽ കു​ടു​ത​ലാ​യ​തു​കൊ​ണ്ടാ​ണ് വെ​ട്ടി​കു​റ​ച്ച​തെ​ന്ന അ​ധി​കൃ​ത ന​ട​പ​ടി ഒ​രു പ​ന്തി​യി​ൽ ര​ണ്ടു ത​രം വി​ള​ന്പ​ലാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്നും കൗ​ണ്‍​സി​ൽ കു​റ്റ​പ്പെ​ടു​ത്തി. തെ​റ്റു​തി​രു​ത്തി പി​ന്നാ​ക്ക വി​ഭാ​ഗ​ത്തെ പൂ​ർ​ണ​മാ​യും ഉ​ൾ​കൊ​ണ്ടി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​യു​മാ​യി യു​ണി​യ​ൻ രം​ഗ​ത്തു​വ​രു​മെ​ന്നും നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി. യൂ​ണി​യ​ൻ ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഉ​മേ​ഷ് ച​ള്ളി​യി​ൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പി.​കെ ര​വീ​ന്ദ്ര​ൻ ആ ​മു​ഖ​പ്ര​സം​ഗ​വും യോ​ഗം കൗ​ണ്‍​സി​ല​ർ ബേ​ബി​റാം പ്ര​തി​ഷേ​ധ പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. നേ​താ​ക്ക​ളാ​യ സി.​ബി ജ​യ​ല​ക്ഷ്മി​ടീ​ച്ച​ർ, ഡി​ൽ​ഷ​ൻ കൊ​ട്ടേ​ക്കാ​ട്ട്, കെ.​ഡി വി​ക്ര​മാ​ദി​ത്യ​ൻ, എം. ​കെ തി​ല​ക​ൻ,എ​ൻ.​വൈ അ​രു​ണ്‍, പി.​വി കു​ട്ട​ൻ ,ഇ.​ജി സു​ഗ​ത​ൻ, കെ.​ജി ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​കെ ശ​ശീ​ന്ദ്ര​ൻ, പി.​ടി ഷൂ​ബി​ല​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.