ഫിഷ​റീ​സ്/ജം​റ, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു
Thursday, October 24, 2019 1:05 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: അ​ഴീ​ക്കോ​ട് മു​ന​ന്പം പാ​ലം ഫിഷ​റീസി​ന്‍റെ സ്ഥ​ലം വി​ട്ടു കൊ​ടു​ക്കു​ന്ന​തുമാ​യി ബ​ന്ധ​പ്പെ​ട്ട് ഫിഷ​റീ​സ്/ജം​റ, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.
പാ​ല​ത്തി​നാ​യി ഫി​ഷ​റീ​സ് വ​കു​പ്പ് വി​ട്ടു കൊ​ടു​ക്കേ​ണ്ടി​യി​രു​ന്ന​ നാ​ൽ​പ​ത്തി​യെ​ട്ടു സെ​ന്‍റ് സ്ഥ​ല​മാ​ണ്. തീ​ര​ദേ​ശ ഹൈ​വേ പൂ​ർത്തീ​ക​രി​ക്ക​ണ​മെ​ങ്കി​ൽ പാ​ലം അ​നി​വാ​ര്യ​മാ​ണ്. അ​തുകൊ​ണ്ട് കൂ​ടി​യാ​ണ് ദ്രു​ത​ഗ്ര​തിയി​ൽ നടപടിക്ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാണ് ശ​നി​യാ​ഴ്ച്ച വൈ​കീ​ട്ട് ടൈ​സ​ൻ എംഎൽഎ ക​ള​ക്ട​റു​ടെ ചേ​ന്പ​റി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ക്കു​ക​യും ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി​യ​തും. ഫിഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റക്ട​ർ സു​ഗ​ത​കു​മാ​രി, ത​ഹ​സി​ൽ​ദാ​ർ രേ​വ, അ​സി​സ്റ്റ​ന്‍റ് താ​സി​ൽദാ​ർ ജെ​സ്സി സേ​വി​യ​ർ, അ​നീ​ഷ്, ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് ലി​സി, ഇ​ൻ​സ്പെ​ക്ട​ർ സി​ന്ദു, വി​ല്ലേ​ജ് ഓ​ഫി​സ​ർ റ​സി​യ, വാ​ർ​ഡ് അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നി​യ​ർ, ഹെ​ഡ് സ​ർ​വേയർ താ​ലു​ക്ക് സ​ർ​വേ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.