അ​ഞ്ഞൂ​ർ തി​രു​നാ​ളി​നു നാ​ളെ കൊ​ടി​യേ​റും
Thursday, November 7, 2019 1:04 AM IST
വ​ട​ക്കേ​ക്കാ​ട്: അ​ഞ്ഞൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വി​യേ​ഴ്സ് പള്ളിയി​ൽ മ​ധ്യ​സ്ഥ​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മാ​താ​വി​ന്‍റെ​യും സം​യു​ക്ത ​തി​രു​നാ​ളി​നു നാ​ളെ വൈ​കീ​ട്ട് അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് വ​ല്ലൂ​രാ​ൻ കൊ​ടി​യേ​റ്റും. 15, 16, 17 തി​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ൾ. കൊ​ടി​യേ​റ്റം മു​ത​ൽ എ​ല്ലാ​ദി​വ​സ​വും വൈ​കീ​ട്ട് ആ​റി​ന് സ​മ​ർ​പ്പി​ത ദി​വ്യ​ബ​ലി​യും കാ​ഴ്ച​സ​മ​ർ​പ്പ​ണം, പ്ര​സു​ദേ​ന്തി​വാ​ഴ്ച എ​ന്നി​വ ന​ട​ക്കും.

15-ന് ​രാ​വി​ലെ ദി​വ്യ​ബ​ലി, വൈ​കീ​ട്ട് ഇ​ട​വ​ക​ദി​നാ​ഘോ​ഷം പാ​ല​യൂ​ർ തീ​ർ​ഥ​കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് ക​രി​പ്പേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​കാ​രി ഫാ. ​ജോ​ബ് വ​ട​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി​നി​മാ​ന​ട​ൻ വി.​കെ. ശ്രീ​രാ​മ​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. വൈ​കീ​ട്ട് ദീ​പാ​ല​ങ്കാ​രം സ്വി​ച്ച് ഓ​ൺ ക​ർ​മം ന​ട​ത്തും.

16-ന് ​രാ​വി​ലെ ദി​വ്യ​ബ​ലി​ക്കു​ശേ​ഷം തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ലും യൂ​ണി​റ്റു​ക​ളി​ലേ​ക്ക് എ​ഴു​ന്ന​ള്ളി​പ്പ് ആ​രം​ഭി​ക്കും. രാ​ത്രി 11.30ന് ​യൂ​ണി​റ്റു​ക​ളു​ടെ അ​ന്പ് എ​ഴു​ന്ന​ള്ളി​പ്പ് പ​ള്ളി​യി​ൽ സ​മാ​പി​ക്കു​ന്ന​തോ​ടെ ബാ​ന്‍റ് സം​ഗ​മം ന​ട​ത്തും.

17-ന് ​രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി, 10.30-ന് ​തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ. ​രാ​ജു അ​ക്ക​ര കാ​ർ​മി​ക​നാ​യി​രി​ക്കും. ഫാ. ​റോ​യ് വ​ട​ക്ക​ൻ സ​ന്ദേ​ശം ന​ൽ​കും. ഫാ. ​ജാ​ക്സ​ൺ കൂ​നം​പ്ലാ​ക്ക​ൽ, ഫാ. ​ജോ​ബ് വ​ട​ക്ക​ൻ സ​ഹ​കാ​ർ​മി​ക​നാ​യി​രി​ക്കും. തു​ട​ർ​ന്ന് ക​പ്പേ​ള​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. വൈ​കീ​ട്ട് ഏ​ഴി​ന് എ​സ്എ​ച്ച് ബി​ൽ​ഡേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ്യൂ​സി​ക് നൈ​റ്റ്.

വി.​ടി. ജോ​സ് -ജ​ന​റ​ൽ ക​ൺ​വീ​ന​റും കെ.​ജെ. വി​ത്സ​ൻ, പി.​പി. ജോ​ണി, കെ.​എ​ൽ. ജോ​യ് എ​ന്നി​വ​ർ ട്ര​സ്റ്റി​മാ​രു​മാ​യു​ള്ള ക​മ്മി​റ്റി​യാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.