വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ: ദേ​ശീ​യ ആ​ഘോ​ഷം സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് തുറന്നു
Thursday, November 7, 2019 1:05 AM IST
താ​ഴേ​ക്കാ​ട്: വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ ക​ബ​റി​ട​ത്തി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ആ​ഘോ​ഷ​ങ്ങ​ളു​ടെ സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ലാ​സ​ർ കു​റ്റി​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹോ​ളി ഫാ​മി​ലി സ​ന്യാ​സ സ​മൂ​ഹ​ത്തി​ന്‍റെ മ​ദ​ർ ജ​ന​റാ​ൾ സി​സ്റ്റ​ർ ഉ​ദ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽ പ​ബ്ലി​സി​റ്റി ചെ​യ​ർ​മാ​ൻ ഫാ. ​ജോ​ണ്‍ ക​വ​ല​ക്കാ​ട്ട്, രൂ​പ​ത പാ​സ്റ്റ​റൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ടെ​ൽ​സ​ണ്‍ കോ​ട്ടോ​ളി, പ്രൊ​വി​ൻ​ഷ്യ​ൽ​മാ​രാ​യ സി​സ്റ്റ​ർ ര​ഞ്ജ​ന സി​എ​ച്ച്എ​ഫ്, സി​സ്റ്റ​ർ എ​ൽ​സി സേ​വ്യ​ർ സി​എ​ച്ച്എ​ഫ്, പ്രൊ​വി​ൻ​ഷ്യ​ൽ കൗ​ണ്‍​സി​ലേ​ഴ്സ്, ജ​ന​റ​ൽ കൗ​ണ്‍​സി​ലേ​ഴ്സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.