പ്ര​യാ​ണ സാ​ങ്കേ​തി​ക മേ​ള 12-ാം പ​തി​പ്പി​നു തു​ട​ക്കം
Friday, November 8, 2019 1:05 AM IST
പ​ഴ​യ​ന്നൂ​ർ: നെ​ഹ്റു കോ​ള​ജ് എം​സി​എ വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​യാ​ണ വാ​ർ​ഷി​ക സാ​ങ്കേ​തി​ക​മേ​ള​യു​ടെ 12-ാം പ​തി​പ്പി​നു തു​ട​ക്ക​മാ​യി.
നെ​ഹ്റു ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ. ഡോ. ​പി.​കൃ​ഷ്ണ​ദാ​സ് ര​ണ്ടു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന സാ​ങ്കേ​തി​ക​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ കോ​ള​ജു​ക​ളി​ൽ​നി​ന്നു​ള്ള 250 ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ് സാ​ങ്കേ​തി​ക മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.ഡാ​റ്റ സ​യ​ൻ​സ് എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന ശി​ൽ​പ്പ​ശാ​ല കൊ​ച്ചി​യി​ലെ ലൂ​മി​നാ​ർ ടെ​ക്നോ ലാ​ബി​ലെ ഡാ​റ്റാ സ​യ​ന്‍റി​സ്റ്റ് ക്രി​സ്റ്റി എ​ബ്ര​ഹാം നേ​തൃ​ത്വം ന​ൽ​കി. നെ​ഹ്റു കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് ആ​ൻ​ഡ് റി​സേ​ർ​ച്ച് സെ​ന്‍റ​ർ പ്രി​ൻ​സി​പ്പ​ൽ ഡോ. ​അം​ബി​കാ ദേ​വി​യ​മ്മ, എം​സി​എ വി​ഭാ​ഗം ത​ല​വ​ൻ ഡോ. ​സു​ധീ​ർ മാ​രാ​ർ, കാ​ന്പ​സ് മാ​നേ​ജ​ർ ബി​ന്ദു കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ച്ചു. സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്നു ക​ലാ​പ​രി​പാ​ടി​ക​ളും പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മ​വും അ​വാ​ർ​ഡ്ദാ​ന​വും ന​ട​ക്കും.