ക​ട​പ്പു​റ​ത്ത് സ്മാ​ർ​ട്ട് ഫോ​ർ​ട്ടി ഉ​ദ്ഘാ​ട​നം
Friday, November 8, 2019 1:07 AM IST
ചാ​വ​ക്കാ​ട്: ക​ട​പ്പു​റം ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്മാ​ർ​ട്ട് ഫോ​ർ​ട്ടി ഉ​ദ്ഘാ​ട​നം ക​ട​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ബ​ഷീ​ർ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ​യും വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ സ്കൂ​ളി​ലെ 40 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മൂ​ന്നു​ദി​വ​സ​ത്തെ പ്രോ​ഗ്രാ​മു​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്.
വി​ദ്യാ​ർ​ഥി​ക​ളെ എല്ലാ മേ​ഖ​ല​ക​ളി​ലും ക​ഴി​വു​റ്റ​വ​രാ​ക്കി വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് പ​ദ്ധ​തി​ക്കു​ള്ള​ത്. പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ർ.​എ​സ്. മു​ഹ​മ്മ​ദ് മോ​ൻ അ​ധ്യ​ക്ഷ​നാ​യി. ഒ​ആ​ർ​സി റി​സോ​ഴ്സ് പേ​ഴ്സ​ൺ നൂ​റു​ദ്ധീ​ൻ പ​ദ്ധ​തി അ​വ​ത​ര​ണം ന​ട​ത്തി. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം, റി​സോ​ഴ്സ് പേ​ഴ്സ​ൺ ജി​തി​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.