ആ​ന​യെ​ഴു​ന്ന​ള്ളി​പ്പ്: സ്ഥി​തി​വി​വ​ര ക​ണ​ക്കെ​ടു​പ്പ് നാ​ളെ ചാ​ല​ക്കു​ടി​യി​ൽ
Friday, November 8, 2019 1:09 AM IST
ചാ​ല​ക്കു​ടി: ആ​ന​യെ​ഴു​ന്ന​ള്ളി​പ്പു​ള്ള എ​ല്ലാ ഉ​ത്സ​വ​ങ്ങ​ളു​ടേ​യും സ​മ​ഗ്ര​മാ​യ ക​ണ​ക്കെ​ടു​ക്കു​വാ​നു​ള്ള ജി​ല്ലാ മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചാ​ല​ക്കു​ടി മേ​ഖ​ല​യി​ലെ ക​മ്മി​റ്റി​ക​ൾ​ക്ക് നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ അ​ഞ്ചു​വ​രെ ചാ​ല​ക്കു​ടി അ​ന്ന​നാ​ട് വേ​ലു​പ്പി​ള്ളി ശ്രീ ​ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ​വ​ച്ച് സ്ഥി​തി​വി​വ​ര ക​ണ​ക്കു​ക​ൾ സ​മ​ർ​പ്പി​ക്കു​വാ​ൻ കേ​ര​ള ഫെ​സ്റ്റി​വ​ൽ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​താ​ണെ​ന്നു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ത്സ​ൻ ച​ന്പ​ക്ക​ര അ​റി​യി​ച്ചു.
ആ​ഘോ​ഷ ക​മ്മി​റ്റി​ക​ൾ പൂ​രി​പ്പി​ച്ചു ന​ൽ​കേ​ണ്ട നി​ർ​ദി​ഷ്ട ഫോ​റം ത​ൽ​സ​മ​യം ല​ഭി​ക്കും. ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് / സെ​ക്ര​ട്ട​റി​മാ​ർ ഓ​ഫീ​സ് സീ​ലു​മാ​യി വ​രേ​ണ്ട​താ​ണ്. ചാ​ല​ക്കു​ടി, മാ​ള, അ​ന്ന​മ​ന​ട, കൊ​ടു​ങ്ങ​ല്ലൂ​ർ, ഇ​രി​ങ്ങാ​ല​ക്കു​ട, കൊ​ട​ക​ര, കോ​ടാ​ലി പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷ​ക​ൾ ഇ​വി​ടെ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്.