കാ​ട്ടൂ​ർ ഡി​വി​ഷ​നി​ൽ 32 പ​ദ്ധ​തി​ക​ൾ​ക്കാ​യി 342 ല​ക്ഷ​ത്തി​ന്‍റെ സാ​ങ്കേ​തി​കാ​നു​മ​തി
Saturday, November 9, 2019 12:59 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കാ​ട്ടൂ​ർ ഡി​വി​ഷ​നി​ൽ 32 പ്ര​വ​ർ​ത്തി​ക​ൾ​ക്കാ​യി 342 ല​ക്ഷ​ത്തി​ന്‍റെ പ​ദ്ധ​തി​ക​ൾ​ക്ക് സാ​ങ്കേ​തി​കാ​നു​മ​തി ല​ഭ്യ​മാ​യ​താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റും ഡി​വി​ഷ​ൻ മെ​ന്പ​റു​മാ​യ എ​ൻ.​കെ. ഉ​ദ​യ​പ്ര​കാ​ശ് അ​റി​യി​ച്ചു.
കാ​റ​ളം പ​ഞ്ചാ​യ​ത്തി​ൽ മ​ന​പ്പ​ടി റോ​ഡി​ന് 26 ല​ക്ഷ​വും യാ​റം പു​ളി​ക്ക​ക്ക​ട​വ് റോ​ഡി​ന് 15, ന​ന്തി താ​ണി​ശേ​രി റോ​ഡി​ന് 21, കൂ​ന​മ്മാ​വ് കു​ളം സം​ര​ക്ഷ​ണ​ത്തി​ന് 16, താ​ണി​ശേ​രി പ​ത്ത​നാ​പു​രം റോ​ഡ് കാ​ന നി​ർ​മാ​ണം 11, ശ്മ​ശാ​നം റോ​ഡി​ന് അ​ഞ്ച്, പ​റൂം​പാ​ടം റോ​ഡി​ന് അ​ഞ്ച്, പ​ട്ട​ന്‍റെ കു​ന്ന് റോ​ഡി​ന് നാ​ല്, വ​ട​ക്കേ കോ​ള​നി വി​ക​സ​നം എ​ട്ട് ല​ക്ഷം എ​ന്നി​ങ്ങ​നെ അ​നു​വ​ദി​ച്ചു.
പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ൽ കോ​സ്മോ​പൊ​ളി​റ്റ​ൻ ലൈ​ബ്ര​റി​യി​ൽ പ​ക​ൽ​വീ​ട് നി​ർ​മാ​ണ​ത്തി​ന് 10, ക​ൽ​പ്പ​റ​ന്പ് ല​ക്ഷം വീ​ട് കോ​ള​നി റോ​ഡി​ന് എ​ട്ട്, അ​യ്യ​ങ്കാ​ളി കോ​ള​നി സ​മ​ഗ്ര​വി​ക​സ​നം 10, പ​ഞ്ചാ​യ​ത്ത് ക്രി​മ​റ്റോ​റി​യം നി​ർ​മാ​ണ​ത്തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ഹി​ത​മാ​യി 10 ല​ക്ഷം എ​ന്നി​ങ്ങ​നെ​യും തു​ക​യു​ണ്ട്.
പ​ടി​യൂ​ർ സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​ൻ നീ​ട്ടു​ന്ന​തി​നാ​യി 15, 13-ാം വാ​ർ​ഡ് അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് 10, തേ​മാ​ലി​ത്ത​റ തോ​ട് സം​ര​ക്ഷ​ണ പ്ര​വ​ർ​ത്തി​ക​ൾ​ക്ക് 10, പ്രി​യ​ദ​ർ​ശി​നി റോ​ഡ് വി​ക​സ​ന​ത്തി​ന് എ​ട്ട്, ല​ക്ഷം വീ​ട് കോ​ള​നി റോ​ഡി​ന് അ​ഞ്ച്, തേ​മാ​ലി​ത്ത​റ റോ​ഡി​ന് അ​ഞ്ച്, കോ​ത​റ ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പൂ​ർ​ത്തീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ​ക്ക് 13, തി​രാ​ത്ത് നീ​ന്ത​ൽ​ക്കു​ളം ന​വീ​ക​ര​ണ​ത്തി​ന് 10, ഷ​ണ്‍​മു​ഖം ക​നാ​ൽ-​കോ​ള​നി റോ​ഡ് വി​ക​സ​ന​ത്തി​ന് 16 ല​ക്ഷം എ​ന്നി​ങ്ങ​നെ​യും തു​ക​യു​ണ്ട്.
വെ​ള്ളാ​ങ്ക​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ബ്ലോ​ക്ക് റോ​ഡ് ടാ​റി​ട​ലി​നാ​യി 10, 13-ാം വാ​ർ​ഡ് റോ​ഡ് ടാ​റി​ട​ലി​ന് 10, ക​രൂ​പ്പ​ട​ന്ന സ്കൂ​ളി​ന്‍റെ ക​വാ​ടം നി​ർ​മാ​ണ​ത്തി​ന് 12, ക​രൂ​പ്പ​ട​ന്ന സ്കൂ​ളി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും ടോ​യ്ല​റ്റ് നി​ർ​മാ​ണ​ത്തി​ന് 10, മി​നി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ഹി​ത​മാ​യി അ​ഞ്ച് ല​ക്ഷം, കാ​ട്ടൂ​ർ ശ്രീ​ധ​ന്യം അ​ങ്ക​ണ​വാ​ടി നി​ർ​മാ​ണ​ത്തി​ന് 10, മു​ന​യം വെ​ർ​ട്ടി​ക്ക​ൽ ആ​ക്സി​യ​ൽ ഫ്ളോ ​പ​ന്പ് സ്ഥാ​പി​ക്കു​ന്ന​തി​ന് 12, കാ​ട്ടൂ​ർ തെ​ക്കും പാ​ട​ത്ത് വെ​ർ​ട്ടി​ക്ക​ൽ ആ​ക്സി​യ​ൻ ഫ്ളോ ​പ​ന്പ് സ്ഥാ​പി​ക്കു​ന്ന​തി​ന് 12, എ​സ്എ​ൻ​ഡി​പി ക​ണ്ടം​കു​ള​ത്തി റോ​ഡി​ന് അ​ഞ്ച്, കാ​ട്ടൂ​ർ ഗ​വ. സ്കൂ​ളി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്ക് 15 എ​ന്നി​ങ്ങ​നെ 342 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്.