മീ​ലാ​ദ് കോ​ണ്‍​ഫ​റ​ൻ​സ് 12ന്
Saturday, November 9, 2019 12:59 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: കേ​ര​ള മു​സ്‌ലിം ജ​മാ​അ​ത്ത് കൊ​ടു​ങ്ങ​ല്ലൂ​ർ സോ​ണ്‍ ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സു​ന്നി പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​വം​ബ​ർ 12 ന് ​കൊ​ടു​ങ്ങ​ല്ലൂ​രി​ൽ വി​പു​ല​മാ​യ മീ​ലാ​ദ് കോ​ണ്‍​ഫ​റ​ൻ​സ് ന​ട​ക്കും. "തി​രു​ന​ബി ​കാ​ല​ത്തി​ന്‍റെ വെ​ളി​ച്ചം' എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ എ​സ്എ​സ്എ​ഫ് ദേ​ശീ​യ സെ​ക്ര​ട്ട​റി ഡോ. ​പി.എ. ​മു​ഹ​മ്മ​ദ് ഫാ​റൂ​ഖ് ന​ഈ​മി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​മ​സ്ത ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ​സ്.​കെ.​മൊ​യ്തു ബാ​ഖ​വി ഉ​ദ്ഘാ​ട​നം ചെ​യ്യും.​കേ​ര​ള മു​സ്​ലിം ജ​മാ​അ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് ഫ​സ​ൽ ത​ങ്ങ​ൾ, അ​ബ്ദു​ൽ ഹ​മീ​ദ് ബാ​ഖ​വി, പി​എംഎ​സ് ത​ങ്ങ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. വൈ​കീ​ട്ട് നാലിന് ​കൊ​ടു​ങ്ങ​ല്ലൂ​ർ ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ക്കു​ന്ന ഗ്രാ​ന്‍റ് മൗ​ലി​ദ് മ​ജ്‌ലി​സി​ന് സ​യ്യി​ദ​ൻ​മാ​ർ, മു​ദ​രി​സു​മാ​ർ ,പ​ണ്ഡി​ത​ൻ​മാ​ർ ,മ​ഹ​ല്ല് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.
മീ​ലാ​ദ് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​ധ​ന​രാ​യ നി​ത്യ​രോ​ഗി​ക​ൾ​ക്ക് മെ​ഡി​ക്ക​ൽ കാ​ർ​ഡ് വി​ത​ര​ണം, കി​ട​പ്പി​ലാ​യ രോ​ഗി​ക​ൾ​ക്ക് ശ​യ​നോ പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം, ഗ​വ​ണ്‍​മെ​ന്‍റ് ഹോ​സ്പി​റ്റ​ലി​ൽ ഭ​ക്ഷ​ണ​വി​ത​ര​ണം, വൃ​ക്ഷ​ത്തൈ​ക​ൾ ന​ട​ൽ, അ​ടു​ക്ക​ള​ത്തോ​ട്ടം, ട്രാ​ഫി​ക് ബോ​ധ​വ​ൽ​ക്ക​ര​ണം, ല​ഹ​രി​വി​മു​ക്ത ഗ്രാ​മ​ങ്ങ​ൾ, തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഷ​മീ​ർ എ​റി​യാ​ട്, ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ൽ ഹ​മീ​ദ് ബാ​ഖ​വി, പി.എ​ച്ച്. സു​ലൈ​മാ​ൻ ഹാ​ജി, പി.ബി. അ​ബ്ദു ഹാ​ജി, ഒ.എം. അ​ബ്ദു​ൽ മ​ജീ​ദ്, കെ.എ. ആ​സാ​ദ്, അ​ഡ്വ​. വി.​എം. മു​ഹി​യു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.