പ​ട്ടി​ണി​യി​ലാ​യ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കാൻ സ​ർ​ക്കാ​ർ ന​ട​പ​ടി​യെടുക്കണം
Saturday, November 9, 2019 1:03 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യെത്തു​ട​ർ​ന്ന് നി​ർ​മാ​ണ മേ​ഖ​ല സ്തം​ഭ​ന​ത്തി​ലാ​ണെ​ന്നും പ​ട്ടി​ണി​യി​ലാ​യ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കേ​ര​ള സം​സ്ഥാ​ന കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ നേ​താ​ക്ക​ൾ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
സി​മ​ന്‍റ്്, ക​ന്പി, മെ​റ്റ​ൽ, എം​സാ​ന്‍റ് തു​ട​ങ്ങി​യ​വ​യു​ടെ വി​ല​ക്ക​യ​റ്റം മൂ​ലം സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി പാ​തി പോ​ലു​മാ​ക്കാ​നാ​യി​ട്ടി​ല്ലെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​എ ശ​ങ്ക​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ സാ​യി എ​ന്നി​വ​ർ ചൂ​ണ്ടിക്കാ​ണി​ച്ചു.​വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ സ​ർ​ക്കാ​ർ നേ​രി​ട്ടോ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ മു​ഖേ​ന​യോ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​യി കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ന​ട​ത്തും. നാ​ളെ രാ​വി​ലെ 10ന് ​ഒ.​കെ യോ​ഗം ഓ​ഫീ​സ് ഹാ​ളി​ൽ പ്ര​തി​നി​ധി സ​മ്മേ​ള​ന​വും മ​റ്റ​ന്നാ​ൾ ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​ടൗ​ണ്‍ ഹാ​ളി​ൽ സ​മാ​പ​ന സ​മ്മേ​ള​ന​വും ന​ട​ക്കും.​ പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​എ ശ​ങ്ക​ർ ഉ​ദ്​ഘാ​ട​നം ചെ​യ്യും.​ ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം എ​ഐ​സി​ടി​യു അ​ഖി​ലേ​ന്ത്യാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​വി റെ​ഡി ഉ​ദ്​ഘാ​ട​നം ചെ​യ്യും.​പ്ര​ഫ. എ​സ് വേ​ണു രാ​ജ​ൻ എ​ന്‍റോവ്മെ​ന്‍റ് വി​ത​ര​ണം ചെ​യ്യും.​ കെ.​കെ. ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ വി.​കെ ഭാ​സ്ക്ക​ര​ൻ, ക​ണ്‍​വീ​ന​ർ എം.​എ​സ്. ഷാ​ഹു​ൽ, ട്ര​ഷ​റ​ർ ടി.​എ​സ്. ച​ന്ദ്ര​ൻ, പി.​കെ. അ​പ്പു​ക്കു​ട്ട​ൻ, എ​ൻ.​കെ. രാ​ധാകൃ​ഷ്ണ​ൻ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.