ടാ​ഗോ​ർ ഹാ​ൾ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റാ​കും, അ​യ്യ​ന്തോ​ൾ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Saturday, November 9, 2019 1:03 AM IST
തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ അ​ര​ണാ​ട്ടു​ക​ര​യി​ലു​ള്ള ടാ​ഗോ​ൾ സെ​ന്‍റി​ന​റി ഹാ​ളി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും കോ​ർ​പ​റേ​ഷ​ന്‍റെ അ​യ്യ​ന്തോ​ൾ സോ​ണ​ൽ ഓ​ഫീ​സാ​യ ഇ.കെ. മേ​നോ​ൻ മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇ​ന്നു രാ​വി​ലെ പ​ത്തി​നു മ​ന്ത്രി എ.സി. മൊ​യ്തീ​ൻ നി​ർ​വ​ഹി​ക്കും.
ടാ​ഗോ​ർ സെ​ന്‍റി​ന​റി ഹാ​ൾ 90,000 ച​തു​ര​ശ്രയ​ടി വി​സ്തീ​ർ​ണ​ത്തി​ലാ​ണു പു​തു​ക്കി​പ്പ​ണി​യു​ന്ന​ത്. 700 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന​തു​മാ​യ ഓ​ഡി​റ്റോ​റി​യ​വും 250 പേ​ർ​ക്കു വീ​തം ഇ​രി​ക്കാ​വു​ന്ന ര​ണ്ടു ഹാ​ളു​ക​ളും 100 വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്കു ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും ഇ​വി​ടെ ഒ​രു​ക്കും. 300 പേ​ർ​ക്ക് ഒ​ന്നി​ച്ചി​രു​ന്ന ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള ഡൈ​നിം​ഗ് ഹാ​ളും 12 ഗ​സ്റ്റ് റൂ​മു​ക​ളും ആ​റ് ലി​ഫ്റ്റു​ക​ളും സ​ജ്ജ​മാ​ക്കു​ന്നു​ണ്ട്. 30.75 കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് ആ​ധു​നി​ക ടാ​ഗോ​ർ സെ​ന്‍റി​ന​റി ഹാ​ൾ നി​ർ​മി​ക്കു​ന്ന​തെ​ന്നു മേ​യ​ർ അ​ജി​ത വി​ജ​യ​ൻ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ നി​ർ​മാ​ണ ക​രാ​ർ കൈ​മാ​റും. മു​ൻ മേ​യ​ർ​മാ​രെ ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി ആ​ദ​രി​ക്കും. ചീ​ഫ് വി​പ്പ് അ​ഡ്വ. കെ ​രാ​ജ​ൻ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്യും. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ അ​യ്യാ​യി​രം ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ നി​ർ​മി​ച്ച അ​യ്യ​ന്തോ​ളി​ലെ കോ​ർ​പ​റേ​ഷ​ന്‍റെ സോ​ണ​ൽ ഓ​ഫീ​സാ​യ ഇ.കെ. മേ​നോ​ൻ മ​ന്ദി​രം ഉ​ച്ച​യ്ക്ക് 11.30 നു ​മ​ന്ത്രി എ ​സി മൊ​യ്തീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​യ്യാ​യി​രം ച​തു​ര​ശ്രയടി വി​സ്തീ​ർ​ണ​മു​ള്ള പ്രി​യ​ദ​ർ​ശി​നി ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വി.എ​സ്. സു​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ക്കും.
അ​യ്യ​ന്തോ​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ മു​ൻ പ്ര​സി​ഡന്‍റുമാ​രെ​യും അം​ഗ​ങ്ങ​ളെ​യും ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി ആ​ദ​രി​ക്കും. ഡെ​പ്യൂ​ട്ടി മേ​യ​ർ റാ​ഫി ജോ​സ്, ഡി​പി​സി മെ​ന്പ​ർ വ​ർ​ഗീ​സ് ക​ണ്ടം​കു​ള​ത്തി, സ്റ്റാൻഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ഷീ​ബ ബാ​ബു, പി. ​സു​കു​മാ​ര​ൻ, എം.​എ​ൽ. റോ​സി എ​ന്നി​വ​രും വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.