വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ: ഒ​ന്പ​തു​ദി​ന ഒ​രു​ക്ക ശു​ശ്രൂ​ഷ​യ്ക്കു തു​ട​ക്കം
Saturday, November 9, 2019 1:03 AM IST
കു​ഴി​ക്കാ​ട്ടു​ശേ​രി: വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ 16നു ​ന​ട​ക്കു​ന്ന ദേ​ശീ​യ​ത​ല ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ഒ​ന്പ​തു​ദി​വ​സ​ത്തെ ഒ​രു​ക്ക ശു​ശ്രൂ​ഷ​ക​ൾ​ക്കു തു​ട​ക്ക​മാ​യി.
ഇ​ന്ന​ലെ ആ​ദ്യ ദി​ന​ത്തി​ൽ ക​ബ​റി​ട ദേ​വാ​ല​യ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സം​ഗ​മം ന​ട​ത്തി. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നാ​യി എ​ത്തി​ച്ചേ​ർ​ന്ന നൂ​റു​ക​ണ​ക്കി​നു പേ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. സം​ഗ​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ലാ​സ​ർ കു​റ്റി​ക്കാ​ട​ൻ നി​ർ​വ​ഹി​ച്ചു. ഹോ​ളി​ഫാ​മി​ലി സ​ന്യാ​സ സ​മൂ​ഹ​ത്തി​ന്‍റെ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ മ​ദ​ർ സി​സ്റ്റ​ർ ഉ​ദ​യ സ​ന്ദേ​ശം ന​ൽ​കി. ഫാ. ​സോ​ള​മ​ൻ സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് സി​എം​ഐ ദേ​വ​മാ​താ വി​കാ​ർ പ്രൊ​വി​ൻ​ഷ്യാ​ൾ ഫാ. ​ഡേ​വി​സ് പ​ന​യ്ക്ക​ൽ സി​എം​ഐ കാ​ർ​മി​ക​ത്വം വ​ഹി​ച്ച് സ​ന്ദേ​ശം ന​ൽ​കി.
സം​ഗ​ത്തി​ൽ ക്ലാ​സ്, ക​ലാ​പ​രി​പാ​ടി​ക​ൾ, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ന്നു. ഹോ​ളി​ഫാ​മി​ലി സ​ന്യാ​സ സ​മൂ​ഹ​ത്തി​ന്‍റെ കൗ​ണ്‍​സി​ലേ​ഴ്സ് ഉ​ൾ​പ്പെ​ടെ​യു​ള്ള സി​സ്റ്റേ​ഴ്സ്, സി​സ്റ്റ​ർ അ​ഭ​യ എ​ഫ്സി​സി, സ​ന്ന​ദ്ധ സേ​വ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.
ഒ​ന്പ​തു ദി​വ​സം നീ​ളു​ന്ന ഒ​രു​ക്ക ശു​ശ്രൂ​ഷ​യു​ടെ ര​ണ്ടാം​ദി​ന​മാ​യ ഇ​ന്നു ക​ബ​റി​ട ദേ​വാ​ല​യ​ത്തി​ൽ 50 മ​ണി​ക്കൂ​ർ ആ​രാ​ധ​ന​യ്ക്കു തു​ട​ക്ക​മാ​കും. രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​സ് കാ​വു​ങ്ങ​ൽ കാ​ർ​മി​ക​നാ​കും. രാ​ത്രി പ​ത്തു​വ​രെ ആ​രാ​ധ​ന, നാ​ളെ രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ മോ​ണ്‍. ലാ​സ​ർ കു​റ്റി​ക്കാ​ട​ൻ കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് ആ​രാ​ധ​ന രാ​ത്രി 10 വ​രെ നീ​ളും. ആ​രാ​ധ​ന​യു​ടെ മൂ​ന്നാം​ദി​ന​മാ​യ 11നു ​രാ​വി​ലെ 6.30നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പ​ഞ്ഞി​ക്കാ​ര​ൻ കാ​ർ​മി​ക​നാ​കും. രാ​ത്രി പ​ത്തു​വ​രെ ആ​രാ​ധ​ന, സ​മാ​പ​ന ദി​ന​മാ​യ 12നു ​രാ​വി​ലെ 6.30നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് ആ​രാ​ധ​ന, ഉ​ച്ച​യ്ക്ക് 12നു ​സി​എം​ഐ ദേ​വ​മാ​താ പ്രൊ​വി​ൻ​ഷ്യാ​ൾ ഫാ. ​വാ​ൾ​ട്ട​ർ സി​എം​ഐ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് ആ​രാ​ധ​ന സ​മാ​പ​നം.
13നു ​രാ​വി​ലെ 10നു ​ഹോ​ളി​ഫാ​മി​ലി ന്യാ​സി​ക​ളു​ടെ സം​ഗ​മം, 14നു ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു ​ആ​ദ്യ വ്ര​താ​ർ​പ്പ​ണ​വും സ​ഭാ​വ​സ്ത്ര സ്വീ​ക​ര​ണ​വും 15നു ​രാ​വി​ലെ ഏ​ഴു​മു​ത​ൽ രാ​ത്രി 10 വ​രെ അ​ഖ​ണ്ഡ ജ​പ​മാ​ല എ​ന്നി​വ ഒ​രു​ക്ക​ശു​ശ്രൂ​ഷ​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും.