മേ​ള പ്ര​മാ​ണി കൊ​ര​ട്ടി രാ​മ​ന് സ​മാ​ദ​ര​ണ​വും വീ​ര​ശൃം​ഖ​ലയും
Saturday, November 9, 2019 1:04 AM IST
കൊ​ര​ട്ടി: മേ​ള പ്ര​മാ​ണി​യും മു​ടി​യേ​റ്റ് ക​ലാ​കാ​ര​നും, ആ​യി​ര​ത്തി​ൽ പ​രം ശി​ഷ്യന്മാ​രു​ടെ മേ​ള അ​ധ്യാ​പ​ക​നു​മാ​യ കൊ​ര​ട്ടി രാ​മ​നെ ആ​ദ​രി​ക്ക​ു​ന്നു.
നാ​ളെ ഉ​ച്ച​യ്ക്കു രണ്ടിന് ​ചെ​റ്റാ​രി​ക്ക​ൽ എ​ൻഎ​സ്എ​സ് ക​ര​യോ​ഗ ഹാ​ളി​ൽ (വാ​ര​നാ​ട്ട് പ​ര​മേ​ശ്വ​ര കു​റു​പ്പ് ന​ഗ​ർ) ശി​ഷ്യന്മാ​രും ആ​സ്വാ​ദ​ക​രും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള രാ​മ​ല​യം പ​രി​പാ​ടി​യി​ൽ വീ​ര​ശൃം​ഖ​ല​യും, പ​ത്മ​ഭൂ​ഷ​ൻ കു​ഴൂ​ർ നാ​രാ​യ​ണ​മാ​രാ​ർ സ്മാ​ര​ക സു​വ​ർ​ണ മു​ദ്ര​യും ന​ല്കി ആ​ദ​രി​ക്കു​ം. ചാ​ല​ക്കു​ടി എം​എ​ൽഎ ​ബി.ഡി.ദേ​വ​സി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ചാ​ല​ക്കു​ടി എം. ​പി. ബെ​ന്നി ബ​ഹ​നാ​ൻ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​നി​മാ​താ​രം ടി​നി​ടോം വി​ശി​ഷ്ടാ​തി​ഥി ആ​യി​രി​ക്കും.
അ​നു​ഷ്ഠാ​ന ക​ല​യാ​യ മു​ടി​യേ​റ്റ് ആ​ചാ​ര്യന്മാ​രാ​യ കി​ഴ​ക്കേ വാ​ര​നാ​ട്ട് നാ​രാ​യ​ണ​ക്കു​റു​പ്പ്, വാ​ര​നാ​ട്ട് ശ​ങ്ക​ര​നാ​രാ​യ​ണ കു​റു​പ്പ്, വാ​ര​നാ​ട്ട് മന്മ​ഥ കു​റു​പ്പ്, എ​ന്നി​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. ചെ​ങ്ങ​മ​നാ​ട് അ​പ്പു ആ​ശാ​ൻ, ചേ​രാ​ന​ല്ലൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി മാ​രാ​ർ, കു​ഴൂ​ർ വി​ജ​യ​ൻ മാ​രാ​ർ കു​ഴൂ​ർ സു​ധാ​ക​ര​ൻ മാ​രാ​ർ ചാ​ല​ക്കു​ടി ദി​വാ​ക​ര​ൻ മു​ല്ല​പ്പ​ള്ളി പ​ര​മേ​ശ്വ​ര​ൻ നാ​യ​ത്തോ​ട് ശ​ശി മാ​ധ​വ​ൻ​നാ​യ​ത്തോ​ട് എ​ന്നി​വ​ർ​ക്ക് ഗു​രു​വ​ന്ദ​നം ന​ട​ത്തും.
പാ​ന്പും​മേ​ക്കാ​ട് ജാ​ത​വേ​ദ​ൻ ന​ന്പൂ​തി​രി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ദൈ​വ​ജ്ഞ​ൻ ക​ല്ലേ​റ്റും​ക​ര പ​ത്മ​നാ​ഭ ശ​ർ​മ്മ കൊ​ര​ട്ടി രാ​മ​നു പ​ത്മ​ഭൂ​ഷ​ൻ കു​ഴൂ​ർ നാ​രാ​യ​ണ മാ​രാ​ർ സ്മാ​ര​ക സു​വ​ർ​ണ​മു​ദ്ര സ​മ​ർ​പ്പി​ക്കും. പ​ത്മ​ശ്രീ പെ​രു​വ​നം കു​ട്ട​ൻ മാ​രാ​ർ, പ​ത്മ​ശ്രീ ഡോ.​സു​ന്ദ​ർ മേ​നോ​ൻ, പെ​രു​വ​നം സ​തീ​ശ​ൻ മാ​രാ​ർ, ശ​ശി അ​യ്യ​ഞ്ചി​റ, ചേ​രാ​നെ​ല്ലൂ​ർ ശ​ങ്ക​ര​ൻ കു​ട്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ൽ ബ്ര​ഹ്മ​ശ്രീ പാ​ന്പു മേ​യ്ക്കാ​ട് ശ്രീ​ധ​ര​ൻ ന​ന്പൂ​തി​രി രാ​മ​നെ വീ​ര​ശൃം​ഖ​ല അ​ണി​യി​ക്കു​മെ​ന്ന് ഭാ​ര​വാഹി​ക​ളാ​യ രാ​ജീ​വ് ഉ​പ്പ​ത്ത്, കൊ​ര​ട്ടി സു​രേ​ഷ്, കൊ​ര​ട്ടി ര​ഞ്ജി​ത്ത്, കെ.​സു​ധാ​ക​ര​ൻ, ഇ ​കെ ജ​യ​ൻ എ​ന്നി​വ​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.