അ​ഭി​രാ​മി​യു​ടെ വി​ജ​യം അ​മ്മ​യ്ക്കും മു​ത്ത​ശ്ശി​ക്കും
Thursday, November 14, 2019 12:55 AM IST
ചാ​ല​ക്കു​ടി: സ്റ്റേ​ഡി​യ​ത്തി​ലെ ആ​ര്‍​പ്പു​വി​ളി​ക​ളും പ്രോ​ത്സാ​ഹ​ന​വു​മൊ​ന്നും ആ​യി​രു​ന്നി​ല്ല അ​വ​ളെ സ്വ​ര്‍​ണ​ത്തി​ലേ​ക്കു ന​യി​ച്ച​ത്. ഓ​ട്ടം തു​ട​ങ്ങു​മ്പോ​ഴും തീ​രു​മ്പോ​ഴും അ​വ​ളു​ടെ മ​ന​സി​ല്‍ ഒ​ന്നു​മാ​ത്ര​മേ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. അ​മ്മ​യു​ടെ​യും മു​ത്ത​ശ്ശി​യു​ടെ​യും മു​ഖം...! എ​ന്തോ മ​ന​സി​ല്‍ ഉ​റ​പ്പി​ച്ചാ​യി​രു​ന്നു അ​ഭി​രാ​മി ഓ​ടി​ത്തു​ട​ങ്ങി​യ​ത്. ഒ​ടു​വി​ല്‍ അ​ഭി​രാ​മി ഓ​ടി​ക്ക​യ​റി​യ​തു സ്വ​ര്‍​ണ​ത്തി​ലേ​ക്ക്.
അ​മ്മ​യു​ടേ​യും മു​ത്ത​ശ്ശി​യു​ടേ​യും മു​ഖം​മാ​ത്ര​മാ​യി​രു​ന്നു മ​നസി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നു സ​ബ് ജൂ​ണിയ​ര്‍ ഗേ​ള്‍​സ് 600 മീ​റ്റ​റിൽ ഒ​ന്നാ​മ​തെത്തി​യ അ​ഭി​രാ​മി കി​ത​പ്പി​നി​ട​യി​ലും പ​റ​ഞ്ഞൊ​പ്പി​ച്ചു. അ​മ്മ​യും മു​ത്ത​ശ്ശി​യു​മാ​ണ് ത​ന്‍റെ പ്ര​ചോ​ദ​നം എ​ന്നു പ​റ​യു​മ്പോ​ള്‍ എ​രു​മ​പ്പെ​ട്ടി ജിഎ​ച്ച്എ​സ് സ്‌​കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സു​കാ​രി​യു​ടെ ക​ണ്ണു​ക​ൾ ഈ​റ​ന​ണി​ഞ്ഞു.
1.54 മി​നി​റ്റു കൊ​ണ്ടാ​ണ് അ​ഭി​രാ​മി 600 മീ​റ്റ​ര്‍ ഓ​ടി​യെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന 400 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ലും അ​ഭി​രാ​മി സ്വ​ര്‍​ണം നേ​ടി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ ന​ട​ത്തി​യ 200 മീ​റ്റ​ര്‍ ഓ​ട്ടം പൂ​ര്‍​ത്തി​യാ​ക്കാ​നാ​യി​ല്ല. ഓ​ട്ട​ത്തി​നി​ടെ കാ​ല്‍ ഇ​ട​റി​യ​തോ​ടെ പാ​തിവ​ഴി​യി​ല്‍ മ​ത്സ​ര​ത്തി​ല്‍നി​ന്നും പി​ന്‍​മാ​റേ​ണ്ടി വ​ന്നു.
ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് അ​ഭി​രാ​മി പ​ങ്കെ​ടു​ക്കു​ന്ന​ത്. ദേ​വ​സ്വം ജീ​വ​ന​ക്കാ​രി​യാ​യ അ​മ്മ രാ​ധി​ക​യു​ടെ തു​ച്ഛ​മാ​യ വ​രു​മാ​ന​മാ​ണ് ഇ​വ​രു​ടെ ജീ​വി​ത​മാ​ര്‍​ഗം. ഇ​തി​ല്‍നി​ന്നും മി​ച്ചം പി​ടി​ച്ചാ​ണ് പ​രി​ശീ​ല​ത്തി​നാ​വ​ശ്യ​മാ​യ പ​ണം ക​ണ്ടെ​ത്തു​ന്ന​ത്. ഹ​നീ​ഷ്, മ​നോ​ജ് എ​ന്നി​വ​രാ​ണു പ​രി​ശീ​ല​ക​ര്‍.