ഒരുമാസംമുന്പുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
Tuesday, November 19, 2019 10:33 PM IST
വേലൂർ: റോ​ഡ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കി​ട​ന്നി​രു​ന്ന​യാ​ൾ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. വേ​ലൂ​ർ സ്കൂ​ളി​ന് സ​മീ​പം സൈ​ക്കി​ൾ റി​പ്പ​യ​ർ ക​ട ന​ട​ത്തു​ന്ന പ​ന​യ്ക്ക​ൽ പ​രേ​ത​നാ​യ ഫ്രാ​ൻ​സി​സ് മ​ക​ൻ ജോ​യി (53) ആ​ണ് മരിച്ച​ത്.

ഒ​രു മാ​സം മു​ൻ​പ് കാ​ണി​പ്പ​യ്യൂ​ർ യൂ​ണി​റ്റി ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു​വെ​ച്ച് അ​തി​വേ​ഗ​ത്തി​ൽ പാ​ഞ്ഞു വ​ന്ന കാ​ർ ജോ​യി​യെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജോ​യി​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മരി​ച്ച​ത്. ഭാ​ര്യ: മേ​ഴ്സി. മ​ക്കൾ: ജെ​ൻ​സി, സിം​സ​ണ്‍. മ​രു​മ​കൻ: റെ​ന്‍റോ.

സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വേ​ലൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സീ​സ് സേ​വി​യേ​ഴ്സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ.