ആ​യു​ർ​വേ​ദ സെ​മി​നാ​ർ ഇ​ന്ന്
Friday, December 6, 2019 1:15 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: എ​സ്എ​ൻ​ജി​ഡി​കെ യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 9.30 ന് ​ആ​യു​ർ​വേ​ദ സ​സ്യ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്ത​ലും സെ​മി​നാ​റും സം​ഘ​ടി​പ്പി​ക്കു​ന്നു. സെ​മി​നാ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​മ്യ ഷി​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​സ്എ​ൻ​ജി​ഡി​കെ പ്ര​സി​ഡ​ന്‍റ് സു​ഗ​ത​ൻ ക​ല്ലി​ങ്ങ​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​നി​സി​പ്പ​ൽ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സോ​ണി​യ ഗി​രി, ജോ​സ് ജെ. ​ചി​റ്റി​ല​പ്പി​ള്ളി, ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് ഷി​ജു, ആ​ചാ​ര്യ സേ​തു​മാ​ധ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
ഇ​രി​ങ്ങാ​ല​ക്കു​ട ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ സീ​നി​യ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ടി. ര​ജി​ത, റി​ട്ട. ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പി. വി​ജ​യ​ൻ, പ്ര​ശ​സ്ത ജൈ​വ ക​ർ​ഷ​ക​ൻ ഗോ​പു കൊ​ടു​ങ്ങ​ല്ലൂ​ർ എ​ന്നി​വ​ർ ക്ലാ​സ് ന​യി​ക്കും. ഇ​രി​ങ്ങാ​ല​ക്കു​ട ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ഗ​വ. ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ലി​റ്റി​ൽ ഫ്ള​വ​ർ കോ​ണ്‍​വെ​ന്‍റ്, ജ്യോ​തി​സ് കോ​ള​ജ്, എ​സ്എ​ൻ​എ​ച്ച്എ​ച്ച്എ​സ്, സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ്, നാ​ഷ്ണ​ൽ എ​ച്ച്എ​സ്എ​സ് എ​ന്നീ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​ത്ത കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ക്കും.