ഗ​ണി​തോ​ത്സ​വ​ത്തി​ൽ സ​ഹ​ക​രി​ക്കി​ല്ല; കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ്
Saturday, January 18, 2020 12:49 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: നാളെ സം​സ്ഥാ​ന​ത​ല​ത്തി​ൽ ആ​റ്, ഏ​ഴ്, എ​ട്ട് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന ഗ​ണി​തോ​ത്സ​വം പ​രി​പാ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് എ​ക്സി​ക്യു​ട്ടീ​വ് യോ​ഗം തീ​രു​മാ​നി​ച്ചു.
ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഞാ​യ​റാ​ഴ്ച​ക​ൾ മ​ത പ​ഠ​ന ക്ലാ​സു​ക​ൾ​ക്കും, ആ​രാ​ധ​ന ശു​ശ്രൂ​ഷ​ക്കും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ദി​വ​സം ആ​യ​തി​നാ​ൽ ഒ​രു ത​ര​ത്തി​ലും ക്രി​സ്ത്യ​ൻ സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട അ​ധ്യാ​പ​ക​ർ​ക്ക് ഇ​തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ല എ​ന്നും എ​ക്സി​ക്യു​ട്ടീ​വ് യോ​ഗം വി​ല​യി​രു​ത്തി.
യോ​ഗ​ത്തി​ൽ ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ജോ തൊ​ടു​പ​റ​ന്പി​ൽ, പ്ര​സി​ഡ​ന്‍റ് സി​ബി​ൻ ലാ​സ​ർ, സെ​ക്ര​ട്ട​റി സി​സ്റ്റ​ർ സാ​രൂ​പ്യ സി​എം​സി, ട്ര​ഷ​റ​ർ നി​തി​ൻ ടോ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.