കാ​ൻ​സ​ർ ബാ​ധി​ത​ർ​ക്കു സ​ഹാ​യ ഹ​സ്ത​വു​മാ​യി ല​യ​ണസ് ഫെം ​ഫെ​സ്റ്റ്
Saturday, January 25, 2020 1:16 AM IST
തൃ​ശൂ​ർ: കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ധ​ന​ശേ​ഖ​ര​ണം ല​ക്ഷ്യ​മാ​ക്കി ല​യ​ണ​സ് ക്ല​ബ് ഓ​ഫ് ട്രി​ച്ചൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ർ​ഷം​തോ​റും ന​ട​ത്തി​വ​രു​ന്ന"ഫെം ഫെ​സ്റ്റ്’ എ​ക്സി​ബി​ഷ​ൻ കം ​സെ​യി​ൽ "ഫെം ​ഫെ​സ്റ്റ് 2020’ ന്‍റെ ഉ​ദ്ഘാ​ട​നം ല​യ​ണ്‍​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ എം.​ഡി. ഇ​ഗ്നേ​ഷ്യ​സ് നി​ർ​വ​ഹി​ച്ചു. ല​യ​ണ​സ് പ്ര​സി​ഡ​ന്‍റ് മി​നി പോ​ൾ ചി​റ​ക്കേ​ക്കാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ന്ന​ണിഗാ​യ​ക​ൻ ഫ്രാ​ങ്കോ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു.
ല​യ​ണ്‍ ലേ​ഡീ​സ് സ​ർ​ക്കി​ൾ പ്ര​സി​ഡ​ന്‍റ് നി​മ്മി റ​പ്പാ​യി, തൃ​ശൂ​ർ ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് പി.​എം ജോ​സ്, റീജിയൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ റോ​ളി ബാ​ബു, സോ​ണ്‍ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​ക​ന​കപ്ര​താ​പ​ൻ, ജി​എ​സ്ടി കോ​ ഓർ​ഡി​നേ​റ്റ​ർ ജ​യിം​സ് വ​ള​പ്പി​ല, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ ഷി​ങ്സി വ​ട​ക്ക​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.മി​ഷ​ൻ ക്വാ​ർ​ട്ടേ​ഴ്സി​ലു​ള്ള ല​യ​ണ്‍​സ് കമ്യൂ​ണി​റ്റി ഹാ​ളി​ൽ രാ​വി​ലെ ഒ​ന്പ​തുമു​ത​ൽ വൈ​കീ​ട്ട് എ​ട്ടുവ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം. ആ​ദാ​യം കാ​ൻ​സ​ർ ബാ​ധി​ച്ച 100 കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഗാ​ർ​മെ​ന്‍റ്സ്, ജ്വ​ല്ല​റി, ആ​ക്സ​സ​റീ​സ്, ഹോം ​ഡെ​ക്ക​ർ, ഫു​ഡ് കോ​ർ​ട്ട്, ജ്യൂ​സ​സ് എന്നി​വ ഫെ​സ്റ്റി​ലു​ണ്ട്.