ക്രൈ​സ്റ്റ് വി​ല്ല പു​വ​ർ​ ഹോ​മി​ൽ കാ​രു​ണ്യ സ്പ​ർ​ശം
Thursday, February 27, 2020 1:09 AM IST
തൃ​ശൂ​ർ: സ്വ​ന്തം വൃ​ക്ക​ ദാ​നം ചെ​യ്ത് അ​വ​യ​വ​ദാ​ന​ത്തെ ബ​ഹു​ജ​ന​പ്ര​സ്ഥാ​ന​മാ​ക്കി വ​ള​ർ​ത്തു​ക​യും റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​രെ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ച്ച് ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ നി​മി​ത്ത​മാ​യ ആ​ക്ട്സ് സ്ഥാ​പ​ക​നു​മാ​യ ഫാ.​ഡേ​വീ​സ് ചി​റ​മ്മ​ലി​ന്‍റെ ഷ​ഷ്ഠി​പൂ​ർ​ത്തി​യു​ടെ ഭാ​ഗ​മാ​യു​ള്ള കാ​രു​ണ്യസ്പ​ർ​ശം മൂ​ന്നാം​ഘ​ട്ടം രാ​മ​വ​ർ​മ​പു​രം ക്രൈ​സ്റ്റ്‌വില്ല പു​വ​ർ ഹോ​മി​ൽ ഇ​ന്നു മൂ​ന്നി​നു ന​ട​ക്കും.
കി​ട​പ്പു​രോ​ഗി​ക​ൾ​ക്കു വീ​ൽ​ചെ​യ​ർ, അ​ന്ധ​ർ, വൃ​ക്ക, അ​ർ​ബു​ദ- ഹീ​മോ​ഫീ​ലി​യ രോ​ഗി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്കു പ്ര​തി​മാ​സം ആ​യി​രം രൂ​പ വീ​ത​മു​ള്ള പെ​ൻ​ഷ​ൻ, ഡ​യ​ലൈ​സ​ർ, നി​ർ​ധ​ന​ർ​ക്കു വ​സ്ത്രം തു​ട​ങ്ങി 12 വി​ഭാ​ഗ​ങ്ങ​ളി​ലാ​യു​ള്ള സ​ഹാ​യ വി​ത​ര​ണം, പ​ത്ത് ആ​തു​രാ​ല​യ​ങ്ങ​ൾ​ക്കു പ​തി​നാ​യി​രം രൂ​പ വീ​തം സ​ഹാ​യ​ധ​നം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ൾ. മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​ൻ മു​ഖ്യാ​തി​ഥി​യാ​കും.
ആ​റു കോ​ടി രൂ​പു​ടെ കാ​രു​ണ്യ​പ​രി​പാ​ടി​ക​ളാ​ണു ന​ട​പ്പാ​ക്കു​ന്ന​തെ​ന്നു കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബാ​ബു ചി​റ്റി​ല​പ്പി​ള്ളി അ​റി​യി​ച്ചു.