അ​റ്റ​കു​റ്റ​പ്പണി​ക്കി​ടെ തൊ​ഴി​ലാ​ളി​യു​വാ​വ് പു​ഴ​യി​ൽ മു​ങ്ങിമ​രി​ച്ചു
Friday, February 28, 2020 10:43 PM IST
ക​രു​വ​ന്നൂ​ർ: ഇ​ല്ലി​ക്ക​ൽ റെ​ഗു​ലേ​റ്റ​റി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ തൊ​ഴി​ലാ​ളി​യാ​യ യു​വാ​വ് പു​ഴ​യി​ൽ മു​ങ്ങിമ​രി​ച്ചു. മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി പു​ളി​ക്ക​ൽ സ്വ​ദേ​ശി മ​ഞ്ഞി​യൂ​ർ കു​ന്ന​ത്ത് വീ​ട്ടി​ൽ സ​തീ​ഷ്(37) ആ​ണ് മ​രി​ച്ച​ത്.

അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​ക്കൊണ്ടി​രു​ന്ന കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ പ​ണി അ​വ​സാ​നി​പ്പി​ച്ചു ക​ര​യി​ൽ എ​ത്തി കു​റേനേ​രമാ​യി​ട്ടും കാ​ണാ​തി​രു​ന്ന​തി​നാ​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യും പി​ന്നീ​ട് ഇ​രി​ങ്ങാ​ല​ക്കു​ട അ​ഗ്നി​ര​ക്ഷാനി​ല​യ​ത്തി​ൽ വി​വ​രം അ​റി​യി​ക്കു​ക​യുമാ​യി​രു​ന്നു. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.​വെ​ങ്കി​ട്ട​രാ​മ​ന്‍റെ നേ​തൃ​ത്വത്തി​ൽ എ​ൻ.​കെ.​മോ​ഹ​ന​ൻ, എ.​വി. റെ​ജു, കെ. ​വി​നീ​ഷ്, ആ​ർ. ജി​ജു​മോ​ൻ എ​ന്നി​വ പു​ഴ​യി​ൽ തെര​ച്ചി​ൽ ന​ട​ത്തി മൃ​ത​ദേ​ഹം മു​ങ്ങിയെടു​ത്തു.