വേലൂർ, മുല്ലശേരി ബ​ജ​റ്റ് അ​വ​ത​രിപ്പിച്ചു
Tuesday, March 24, 2020 11:38 PM IST
വേ​ലൂ​ർ പ​ഞ്ചാ​യ​ത്ത്
വേലൂർ: വേ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2020-2021 വ​ർ​ഷ​ത്തെ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. 27.04 കോ​ടി വ​ര​വും 26.70 കോ​ടി രൂ​പ വി​ക​സ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വ​ക​യി​രു​ത്തി​യി​ട്ടു​ള്ള ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ ഹാ​ളി​ൽ ന​ട​ന്ന ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ൽ 17 പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും മൂ​ന്നു പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​ട​ക്കം 19 പേ​രാ​ണു പ​ങ്കെ​ടു​ത്ത​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി ദി​ലീ​പ്കു​മാ​ർ അ​ധ്യ​ക്ഷ​യാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ. അ​ബ്ദു​ൾ റ​ഷീ​ദ് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു.
കൃ​ഷി, അ​നു​ബ​ന്ധ മേ​ഖ​ല​ക​ൾ, മൃ​ഗ സം​ര​ക്ഷ​ണം എ​ന്നീ മേ​ഖ​ല​ക​ൾ​ക്കു 1.074 കോ​ടി​യും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സ്കോ​ള​ർ​ഷി​പ്പി​നാ​യി 18 ല​ക്ഷം രൂ​പ​യും റോ​ഡ് വി​ക​സ​ന​ത്തി​നും പു​ന​രു​ദ്ധാ​ര​ണ​ത്തി​നു​മാ​യി 2.93 കോ​ടി​യും ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നു 2.35 ല​ക്ഷ​വും മ​ണ്ണ്-​ജ​ല സം​ര​ക്ഷ​ണ​ത്തി​നു 10.9 ല​ക്ഷ​വും ലൈ​ഫ് പ​ദ്ധ​തി ഭ​വ​ന നി​ർ​മാ​ണ​ത്തി​നും പു​ന​രു​ദ്ധാ​ര​ണ​ത്തി​നു​മാ​യി 69.77 ല​ക്ഷ​വും കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി 16.5 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി​യു​ള്ള ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. ലോ​ക്ക് ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബ​ജ​റ്റ് അ​വ​ത​ര​ണം 15 മി​നി​റ്റി​നു​ള്ളി​ൽ അ​വ​സാ​നി​പ്പി​ച്ചു.

മു​ല്ല​ശേ​രി പ​ഞ്ചാ​യ​ത്ത്
മു​ല്ല​ശേ​രി: ഭ​വ​ന നി​ർ​മാ​ണ​ത്തി​നു മു​ൻ​ഗ​ണ​ന ന​ൽ​കി അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള മു​ല്ല​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. 15.33 കോ​ടി രൂ​പ വ​ര​വും 15.05 കോ​ടി രൂ​പ ചെ​ല​വും 28.87 ല​ക്ഷം രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ദേ​വി ജ​യ​രാ​ജ​ൻ അ​വ​ത​രി​പ്പി​ച്ച​ത്.
മു​ല്ല​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി. ബെ​ന്നി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​യാ​യി. പ്ര​തി​പ​ക്ഷ എ​തി​ർ​പ്പി​നി​ടെ ഭ​ര​ണ സ​മി​തി യോ​ഗം ബ​ജ​റ്റ് അ​ഗീ​ക​രി​ച്ചു. പാ​ർ​പ്പി​ട മേ​ഖ​ല​ക്കു 89 ല​ക്ഷ​വും കാ​ർ​ഷി​ക മേ​ഖ​ല​യും മൃ​ഗ​സം​ര​ക്ഷ​ണ​വും ഉ​ൾ​പ്പ​ടെ ഉ​ത്പാ​ദ​ന മേ​ഖ​ല​ക്കു 1.06 കോ​ടി​യും ആ​രോ​ഗ്യ മേ​ഖ​ല​ക്കു 19.30 ല​ക്ഷ​വും പാ​ശ്ചാ​ത്ത​ല മേ​ഖ​ല​ക്കു 58.30 ല​ക്ഷ​വും കു​ടി​വെ​ള്ള വി​ത​ര​ണം ശു​ചി​ത്വം എ​ന്നി​വ​ക്കു 27.50 ല​ക്ഷ​വും ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ബ​ജ​റ്റ് ച​ർ​ച്ച​യി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ.​കെ. ഹു​സൈ​ൻ, പി.​കെ. രാ​ജ​ൻ, ക്ല​മ​ന്‍റ് ഫ്രാ​ൻ​സി​സ്, ഷെ​രീ​ഫ് ചി​റ​ക്ക​ൽ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​എ. ഉ​ല്ലാ​സ്കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.