കൊ​ട​ക​ര​യി​ൽ ശു​ചി​ത്വ ഹ​ർ​ത്താ​ൽ
Tuesday, March 24, 2020 11:44 PM IST
കൊ​ട​ക​ര: കോ​വി​ഡ് 19 നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശു​ചി​ത്വ ഹ​ർ​ത്താ​ൽ ന​ട​ത്തി. കൊ​ട​ക​ര ടൗ​ണി​ൽ പൊ​തു​ജ​ന​ങ്ങ​ൾ എ​ത്താ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ൾ, സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ, ഹോ​ട്ട​ലു​കൾ, ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ സ്ഥാ​പ​ന ഉ​ട​മ​ക​ളു​ടേ​യും പൊ​തു ഇ​ട​ങ്ങ​ൾ വാ​ർ​ഡ് മെ​ന്പ​ർ​മാ​ർ ഫ​യ​ർ​ഫോ​ഴ്സ്, ജ​ന​മൈ​ത്രി പോ​ലീ​സ്, വ്യാ​പാ​രി സം​ഘ​ട​ന​ക​ൾ, മ​റ്റു സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​ തൃ​ത്വ​ത്തി​ൽ അ​ണു​വി​മു​ക്ത​മാ​ക്കി.

കൊ​ട​ക​ര ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂളി​ന​ടു​ത്തു​ള്ള ബ​സ് വെ​യി​റ്റിം​ഗ് ഷെ​ഡിൽ അ​ണുന​ശീ​ക​ര​ണം ന​ട​ത്തി​ക്കൊണ്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.ആ​ർ. പ്ര​സാ​ദ​ൻ ശു​ചീ​ക​ര​ണ​ത്തി​നു തു​ട​ക്കം കു​റി​ച്ചു.

ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഹാ​രി​സ് പ​റ​ച്ചി​ക്കോ​ട​ൻ, ജൂണിയ​ർ എ​ച്ച്ഐ​മാ​രാ​യ ഷോ​ഗ​ൻ ബാ​ബു‌, എ. രാ​ജീ​വ്, ​എം. സു​നി​ൽ, ​ജ​ന​മൈ​ത്രി പോ​ലീ​സു​കാ​രാ​യ ബൈ​ജു, റൈ​സ​ൻ, ജ്യോ​തി ല​ക്ഷ​്മി, ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ വി​ജ​യകൃ​ഷ് ണ​ൻ, സ​തീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ടൗ​ണി​ലെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം അ​ണുന​ശീ​ ക​ര​ണ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.