ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷം ത​നി​ച്ചാ​യ വ​യോ​ധി​ക​യ്ക്ക് ഇ​നി ആ​ൽ​ഫ​യു​ടെ ത​ണ​ൽ
Tuesday, March 24, 2020 11:46 PM IST
എ​ട​ത്തി​രു​ത്തി: ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷം ത​നി​ച്ചാ​യ വ​യോ​ധി​ക​യ്ക്ക് ഇ​നി ആ​ൽ​ഫ​യു​ടെ ത​ണ​ൽ. എ​ട​ത്തി​രു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബൈ​ന പ്ര​ദീ​പ് അ​റി​യി​ച്ച​ത​നു​സ​രി​ച്ചാ​ണ് ചെ​ന്ത്രാ​പ്പി​ന്നി കൂ​ട്ടാ​ല​പ്പ​റ​ന്പ് പൊ​റ്റേ​ക്കാ​ട്ട് പ​രേ​ത​നാ​യ ശ​ങ്ക​ര​ന്‍റെ ഭാ​ര്യ ജാ​ന​കി​യു​ടെ പ​രി​ച​ര​ണം ഏ​റ്റെ​ടു​ക്കാ​ൻ ആ​ൽ​ഫ സ​ന്ന​ദ്ധ​മാ​യ​ത്.
ര​ണ്ടു വ​ർ​ഷം മു​ന്പാ​യി​രു​ന്നു ശ​ങ്ക​ര​ന്‍റെ മ​ര​ണം. നാ​ലുവ​ർ​ഷം മു​ന്പ് പൊ​ള്ള​ലേ​റ്റ് അ​വ​ശ​നി​ല​യി​ലാ​യ ജാ​ന​കി ദീ​ർ​ഘ​നാ​ള​ത്തെ ചി​കി​ത്സ​യ്ക്കുശേ​ഷ​മാ​ണ് ജീ​വി​ത​ത്തി​ലേ​ക്കു തി​രി​കെ എ​ത്തി​യ​ത്. മ​റ്റാ​രും പ​രി​ച​രി​ക്കാ​നി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെയു​ള്ള​വ​രു​ടെ ഇ​ട​പെ​ട​ൽ.
ആ​ൽ​ഫ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പി​ആ​ർഒ താ​ഹി​റ മു​ജീ​ബ്, ചീ​ഫ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സു​രേ​ഷ് ശ്രീ​ധ​ര​ൻ എ​ന്നി​വ​രാ​ണു ജാ​ന​കി​യ​മ്മ​യെ ആ​ൽ​ഫ​യി​ലേ​ക്കു കൊ​ണ്ടു​പോ​കാ​ൻ എ​ത്തി​യ​ത്. ഗ്രാ​മപ​ഞ്ചാ​യ​ത്ത് അം​ഗം ടി.​വി. മ​നോ​ഹ​ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഷീ​ന വി​ശ്വം, ക​യ്പ​മം​ഗ​ലം ജ​ന​മൈ​ത്രി പോ​ലീ​സ് ബീ​റ്റ് ഓ​ഫീ​സ​ർ ഗോ​പ​കു​മാ​ർ, കി​ര​ണ്‍ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​
രു​ന്നു.
ആ​ൽ​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​ർ എ​ട​മു​ട്ടം ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ച ജാ​ന​കി​യെ ഡോ​ക്ട​ർ​മാ​രു​ടെ പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷം ആ​ൽ​ഫ കെ​യ​ർ ഹോ​മി​ലേ​ക്കു മാ​റ്റു​മെ​ന്ന് ആ​ൽ​ഫ പ്ര​തിനി​ ധി​ക​ൾ അ​റി​യി​ച്ചു.