ക​ന​ത്ത ചൂ​ടി​ൽ ജാ​തി മ​ര​ങ്ങ​ൾ ക​രി​യുന്നു; ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ
Tuesday, March 24, 2020 11:46 PM IST
മേ​ലൂ​ർ: ​ക​ന​ത്ത ചൂ​ടി​ൽ ജാ​തി മ​ര​ങ്ങ​ൾ ക​രി​ഞ്ഞു​ണ​ങ്ങു​ന്നു; ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ.​ മേ​ലൂ​ർ പ്ര​ദേ​ശ​ത്തെ വി​വി​ധ​യി​ട​ങ്ങി​ലാ​ണു ചൂ​ട് ശ​ക്ത​മാ​യ​തി​നെത്തു​ട​ർ​ന്ന് കൃ​ഷി​ക​ൾ ഉ​ണ​ങ്ങിത്തു​ട​ങ്ങി​യ​ത്.​ പൂ​ത്തു​രു​ത്തി തോ​ടി​ന്‍റെ സ​മീ​പ​ത്തെ കൃ​ഷി​യി​ട​ത്തി​ലാ​ണു നി​ര​വ​ധി കാ​യ​ക​ളു​ള്ള ജാ​തി മ​ര​ങ്ങ​ൾ വ്യാ​പ​ക​മാ​യി ക​രി​ഞ്ഞു പോ​യി​രി​ക്കു​ന്ന​ത്.​ ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ങ്ങ​ളി​ലാ​ണു മ​ര​ങ്ങ​ൾ ഉ​ണ​ങ്ങി തു​ട​ങ്ങി​യ​താ​യി ക​ർ​ഷ​ക​ർ ക​ണ്ടെ​ത്തി​യ​ത്.​ കു​റു​പ്പം, പ ു​ഷ്പ​ഗിരി, മേ​ലൂ​ർ, പൂ​ലാ​നി, അ​ടി​ച്ചി​ലി എ​ന്നീ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ണ​ങ്ങ​ൽ ഉ​ണ്ട്.
ആ​ഴ്ച​ക​ളി​ലാ​യി ജാ​തി മ​ര​ങ്ങ​ൾ ന​ന​യ്ക്ക​ൽ ഉ​ണ്ടെ​ങ്കി​ലും അ​സ​ഹ​നീ​യ​മാ​യ ചൂ​ടുമൂ​ലം പു​തു​നാ​ന്പ് കി​ള​ർ​ക്കു​ന്നി​ല്ല.​ എ​ന്നാൽ, മാ​ർ​ച്ച് മാ​സം ആ​യ​തോ​ടെ ചൂ​ട് അ​തി​ക​ഠി​ന​മാ​വു​ക​യും ജാ​തി മര​ ത്തി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്തുനി​ന്നും ഇ​ല​ക​ൾ ക​രി​ഞ്ഞു തു​ട​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മ​രം പൂ​ർ​ണ​മാ​യും ഉ​ണ​ങ്ങിപ്പോ വു​ക​യും ചെ​യ്തു.​ ജാതി, വാ​ഴ, കൊ​ള്ളി തു​ട​ങ്ങി പ​ല കൃ​ഷി​ക​ളും ഉ​ണ​ങ്ങിത്തുട​ങ്ങി​യ​താ​യി ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.