കൊ​ടു​ങ്ങ​ല്ലൂ​രി​ൽ റൂ​ട്ട് മാ​ർ​ച്ച്
Wednesday, March 25, 2020 11:23 PM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ക​ഥ​യ​റി​യാ​തെ ആ​ൾ​ക്കൂ​ട്ടം, പോ​ലീ​സ് റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി. ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചി​ട്ടും തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ നി​ര​ത്തി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്കു കു​റ​വി​ല്ല. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും കാ​റു​ക​ളും ഓ​ട്ടോ​റി​ക്ഷ​ക​ളും നി​ര​ത്തി​ൽ നി​റ​യു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​ത്ത​ൻ​പ​ള്ളി മു​ത​ൽ എ​റി​യാ​ട് വ​രെ പോ​ലീ​സ് റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി.

ക​ഴി​ഞ്ഞ ദി​വ​സം ശ്രീ​നാ​രാ​യ​ണ​പു​ര​ത്ത് നി​ന്ന് മ​ദ്യ​പി​ച്ചി​രു​ന്ന സം​ഘ​ത്തെ പോ​ലീ​സ് പി​ടി​ച്ചി​രു​ന്നു. കോ​വി​ഡ് 19 ന്‍റെ ഗൗ​ര​വ​വും ലോ​ക്ക് ഡൗ​ണി​ന്‍റെ പ്രാ​ധാ​ന്യ​വും മ​ന​സി​ലാ​ക്കാ​തെ​യാ​ണു പെ​രു​മാ​റ്റം.

സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ മ​റി​ക​ട​ക്കു​ന്ന​വ​ർ​ക്കെ​തി​രെ കൊ​ടു​ങ്ങ​ല്ലൂ​ർ, മ​തി​ല​കം, ക​യ്പ​മം​ഗ​ലം പോ​ലീ​സ് നി​ര​വ​ധി കേ​സു​ക​ൾ ചാ​ർ​ജ് ചെ​യ്തു. നൂ​റ് ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​റി​യാ​ട് ന​ട​ന്ന റൂ​ട്ട് മാ​ർ​ച്ചി​നു കൊ​ടു​ങ്ങ​ല്ലൂ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പ​ക്ട​ർ പി.​കെ. പ​ത്മ​രാ​ജ​ൻ, എ​സ്ഐ ഇ.​ആ​ർ. ബൈ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.