ജാഗ്രതയോടെ അണുനശീകരണം
Wednesday, March 25, 2020 11:23 PM IST
കൊരട്ടി
കൊ​ര​ട്ടി: പ​ഞ്ചാ​യ​ത്തി​ൽ ജ​ന​ങ്ങ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ വ​ന്നു പോ​കു​ന്ന​യി​ട​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്കാ​ൻ ക്ലോ​റി​ൻ ലാ​യി​നി തെ​ളി​ച്ച് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും കൊ​ര​ട്ടി വൈ​സ് മെ​ൻ​സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും.
ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി പ​ഞ്ചാ​യ​ത്തി​ലു​ട​നീ​ളം അ​നൗ​ൺ​സ്മെ​ന്‍റ് വാ​ഹ​നം സ​ഞ്ച​രി​ച്ചു.
വൈ​കീ​ട്ടോ​ടെ ജ​ന​ങ്ങ​ൾ കൂ​ട്ട​മാ​യെ​ത്തു​ന്ന പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ്, പോ​സ്റ്റ് ഓ​ഫീ​സ്, കൃ​ഷി​ഭ​വ​ൻ അ​ട​ക്ക​മു​ള്ള സ​ർ​ക്കാ​ർ ഓ​ഫീ​സ് പ​രി​സ​ര​ങ്ങ​ളി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, മ​ഞ്ഞ​ളി​ക്കെ​ട്ട്, റെ​യി​ൽ​വേ ഗേ​റ്റ് പ​രി​സ​രം, കൊ​ര​ട്ടി ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലും ക്ലോ​റി​ൻ ലാ​യി​നി​ക​ൾ പ​ന്പ് ചെ​യ്തു.
ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, ജോ​മോ​ൻ ജേ​ക്ക​ബ് എ​ന്നി​വ​ർ​ക്കു പു​റ​മെ വൈ​സ് മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ നി​ജു ജോ​യ് തൈ​പ​റ​ന്പി​ൽ, ജ​യേ​ഷ് കേ​ളം​പ​റ​ന്പി​ൽ, ന​വീ​ൻ വി​ത​യ​ത്തി​ൽ, പ്രി​ൻ​സ് വാ​ച്ചാ​ലു​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ഇ​രി​ങ്ങാ​ല​ക്കു​ട
ഇ​രി​ങ്ങാ​ല​ക്കു​ട: പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​ലെ ജീ​വ​ന​ക്കാ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി. ​വെ​ങ്കി​ട്ട​രാ​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട മു​നി​സി​പ്പാ​ലി​റ്റി ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ചേ​ർ​ന്ന് കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ്, ബ​സു​ക​ൾ, പ​രി​സ​ര​ങ്ങ​ൾ, ഇ​രി​ങ്ങാ​ല​ക്കു​ട മുനി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ങ്ങ​ൾ, മ​റ്റ് ജ​ന​ങ്ങ​ൾ കൂ​ടി നി​ന്നി​രു​ന്ന സ്ഥ​ല​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​നു​വേ​ണ്ടി ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി.
ശ്രീ​നാ​രാ​യ​ണ​പു​രം
ശ്രീ​നാ​രാ​യ​ണ​പു​രം: ജ​ന​ങ്ങ​ൾ സ്വ​യം ശു​ചി​ത്വം പാ​ലി​ച്ചും ജാ​ഗ്ര​ത​യി​ലും അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ക എ​ന്ന പ്ര​ചാ​ര​ണ​വു​മാ​യി സി​പി​ഐ പ​തി​യാ​ശേ​രി ബ്രാ​ഞ്ച് പ​ത്താ​ഴ​ക്കാ​ട് റേ​ഷ​ൻ ഷോ​പ്പി​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി. അ​ണു​ന​ശീ​ക​ര​ണം കൂ​ടാ​തെ സാ​നി​റ്റൈ​സ​ർ കൗ​ണ്ട​റും സ്ഥാ​പി​ച്ചു.
ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി വി​നീ​തും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷെ​മീ​ർ പ​തി​യാ​ശേ​രി​യും ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.