താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കൊ​ര​ട്ടി സ​ഹ. ബാ​ങ്ക് ഉ​ച്ച​ഭ​ക്ഷ​ണം നല്കും
Wednesday, March 25, 2020 11:26 PM IST
കൊ​ര​ട്ടി: ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും സ​ഹാ​യി​ക​ൾ​ക്കും മ​റ്റും ഇ​നി ഉ​ച്ച​ഭ​ക്ഷ​ണം കൊ​ര​ട്ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് എ​ത്തി​ക്കും.
ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​പി. തോ​മ​സ്, സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ സ​തീ​ഷ്കു​മാ​ർ, ഡെ​പ്യൂ​ട്ടി ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ രാ​ജ​ൻ വ​ർ​ഗീ​സ്, അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ​മാ​രാ​യ സി. ​സു​രേ​ഷ്, പ്ര​തീ​ഷ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.