ലോ​ക്ക് ഡൗ​ണ്‍ ലം​ഘ​നം: 21 പേ​ർ​ക്കെ​തി​രേ കേ​സ്
Wednesday, March 25, 2020 11:29 PM IST
തൃ​ശൂ​ർ: ലോ​ക്ക് ഡൗ​ണ്‍ ലം​ഘി​ച്ചു പു​റ​ത്തി​റ​ങ്ങി​യ 21 പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു സി​റ്റി പോ​ലീ​സ്. ഇ​ന്ന​ലെ മാ​ത്രം ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണ​മാ​ണി​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ൽ 89 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.
ജി​ല്ല​യി​ലു​ട​നീ​ളം ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​യാ​ണ് ജി​ല്ലാ പോ​ലീ​സ് ന​ട​ത്തു​ന്ന​ത്. ജി​ല്ലാ അ​തി​ർ​ത്തി​യാ​യ വാ​ണി​യ​ന്പാ​റ​യി​ലും പെ​രു​ന്പി​ലാ​വി​ലും സ്ഥി​രം പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു. വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യി 24 വാ​ഹ​ന പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​തി​ർ​ത്തി ക​ട​ന്നുവ​രു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും പ​രി​ശോ​ധ​ന​യ്ക്കുശേ​ഷ​മാ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്. ഓ​രോ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലും അ​താ​ത് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​യും, മൊ​ബൈ​ൽ പ​ട്രോ​ളിം​ഗും ശ​ക്ത​മാ​ക്കി. അ​ത്യാ​വ​ശ്യ സ​ർ​വീ​സു​ക​ൾ​ക്കു മാ​ത്ര​മാ​ണ് യാ​ത്രാ അ​നു​മ​തി ന​ൽ​കു​ന്ന​ത്.
ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന ഇ​ന്നലെയും തു​ട​ർ​ന്നു. ന​ഗ​ര​ത്തെ മൂ​ന്നു ഡി​വി​ഷ​നു​ക​ളാ​യി തി​രി​ച്ച് പാ​ലി​യേ​ക്ക​ര ടോ​ൾപ്ലാ​സ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളാ​ണ് ഇ​ന്നലെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ന​ഗ​ര​ത്തി​ൽ എ​ത്തു​ന്ന​വ​രെ സ​സൂ​ക്ഷ്മം നി​രീ​ക്ഷി​ക്കാ​ൻ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന വ​ള​രെ അ​നു​യോ​ജ്യ​മാ​ണെ​ന്നു ഡി​ഐ​ജി എ​സ്. സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കും ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​ള്ള നി​രീ​ക്ഷ​ണ​ത്തി​നും ക​മ്മി​ഷ​ണ​ർ ആ​ർ. ആ​ദി​ത്യ, എ​സി​പി വി.​കെ. രാ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.