അ​ന​ധി​കൃ​ത തെ​രു​വു​ക​ച്ച​വ​ടം; വ​ടി​യെ​ടു​ത്ത് ആ​രോ​ഗ്യ​വി​ഭാ​ഗം
Thursday, March 26, 2020 11:20 PM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​നു സ​മീ​പം റോ​ഡ​രി​കി​ൽ ന​ട​ത്തി വ​ന്ന അ​ന​ധി​കൃ​ത പ​ച്ച​ക്ക​റി ക​ച്ച​വ​ട​ത്തി​നെ​തി​രെ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​പ​ടി സ്വീ​ക​രി​ച്ചു. പ​ച്ച​ക്ക​റി​ക​ൾ വാ​ങ്ങി​ക്കു​വാ​ൻ ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടു​ന്ന​താ​യി അ​ധി​കൃ​ത​ർ​ക്ക് വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​രോ​ഗ്യ​വി​ഭാ​ഗം തെ​രു​വു​ക​ച്ച​വ​ടം അ​വ​സാ​നി​പ്പി​ച്ച​ത്.

പ​ച്ച​ക്ക​റി​യു​ടെ മൊ​ത്ത​വ്യാ​പാ​രി​ക​ൾ ത​ള്ളു​ന്ന പ​ച്ച​ക്ക​റി​ക​ൾ ശേ​ഖ​രി​ച്ച് വി​ല്പ​ന ന​ട​ത്തു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി​യെ​ന്ന് ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഉ​ദ്യോ​ഗ​സ്ഥ​രാ​യ വൈ. ​സ​നോ​ജ്, അ​ബീ​ഷ് ആ​ന്‍റ​ണി എ​ന്നി​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.