സ​ർ​വോ​ദ​യ​മ​ണ്ഡ​ലം ഉ​പ​വാ​സം ന​ട​ത്തി
Tuesday, April 7, 2020 12:14 AM IST
ഒ​ല്ലൂ​ർ: ഉ​പ്പുസ​ത്യാ​ഗ്ര​ഹ​ത്തി​ന്‍റെ ന​വ​തി ദി​ന​മാ​യ ഇ​ന്ന​ലെ കോ​വി​ഡ് രോ​ഗ മു​ക്തി​ക്കാ​യും, ആ​രോ​ഗ്യ​പ്ര​വ​ത്ത​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും കേ​ര​ള​ത്തി​ലെ സ​ർ​വോ​ദ​യ പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ളി​ൽ പ്ര​ർ​ഥ​ന ഉ​പ​വാ​സം ന​ട​ത്തി. രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കീ​ട്ട് ആ​റ് വ​രെ ന​ട​ന്ന ഉ​പ​വാ​സ​ത്തി​ൽ ജി​ല്ലാ സ​ർ​വോ​ദ​യ ട്ര​സ​റ്റ് ചെ​യ​ർ​മാ​ൻ എം.​പീ​താ​ബ​ര​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ.​കെ. കു​ഞ്ഞു​ണ്ണി ന​ന്പി​ടി, പി.​എ​സ്. സു​കു​മാ​ര​ൻ, മോ​ഹ​ൻ താ​ഴ​ത്ത്പു​ര എ​ന്നി​വ​രും ഉ​പ​വ​സി​ച്ചു.