പാ​ട​ത്തു മാലിന്യം ത​ള്ളി; നാട്ടുകാർക്കു ദുരിതം
Friday, May 22, 2020 1:10 AM IST
മു​രി​ങ്ങൂ​ർ: ക​ക്കൂ​സ് മാ​ലി​ന്യം പാ​ട​ത്തു ത​ള്ളി. ദു​ർ​ഗ​ന്ധം മൂ​ലം ജീ​വി​ക്കാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യി​ലെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ.​മു​രി​ങ്ങൂ​ർ അ​ഗ​സ്ത്യ തി​യ​റ്റ​റി​നു സ​മീ​പം പാ​ട​ത്താ​ണു ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ മ​ഴ​യ്ക്കു മു​ൻ​പാ​ണ് ഇ​ത്ത​രം പ്ര​വ​ർ​ത്ത​നം ഇ​വി​ടെ ന​ട​ന്ന​തെ​ന്നും മ​ഴ തു​ട​ങ്ങി​യ​തോ​ടെ മാ​ലി​ന്യം പാ​ട​ത്തു വ്യാ​പി​ക്കു​ക​യും ദു​ർ​ഗ​ന്ധം വ​മി​ക്കു​ക​യും ചെ​യ്തു തു​ട​ങ്ങി.

മാ​ലി​ന്യം വെ​ള്ള​ത്തി​ൽ പ​ര​ന്ന​തോ​ടെ വെ​ള്ള​ത്തി​ന്‍റെ നി​റം ക​റു​പ്പ് ആ​വു​ക​യും ചെ​യ്തു തു​ട​ങ്ങി​യ​തു മൂ​ല​മാ​ണു നാ​ട്ടു​കാ​ർ സം​ഭ​വം അ​റി​ഞ്ഞ​ത്. പാ​ട​ത്തു ക​ക്കൂ​സ് മാ​ലി​ന്യം ക​ല​ങ്ങി കി​ട​ക്കു​ന്ന​തു മൂ​ലം ഒ​ന്നും ചെ​യ്യാ​ൻ സാ​ധി​ക്കു​ക​യി​ല്ലെ​ന്ന് ആ​രോ​ഗ്യ കേ​ന്ദ്രം അ​റി​യി​ച്ചു. ഈ ​പ്ര​ദേ​ശ​ത്ത് 15 ഓ​ളം വീ​ടു​ക​ളും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളു​മു​ണ്ട്. എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ വ​ല​യു​ക​യാ​ണു നാ​ട്ടു​കാ​ർ. വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ വെ​ള്ള​മാ​ണ് ഇ​വി​ടെ​യു​ള്ള​വ​ർ ഉപ​യോ​ഗി​ച്ചു വ​രു​ന്ന​ത്.​

ഈ മേ​ഖ​ല​യി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള വേ​സ്റ്റ് നി​ക്ഷേ​പി​ക്കു​ന്ന​തു പ​തി​വാ​യ​തി​നാ​ൽ കി​ണ​റു​ക​ൾ താ​ഴ്ത്തു​ന്നി​ല്ലെ​ന്നും വാ​ർ​ഡ് മെ​ന്പ​ർ പ​റ​ഞ്ഞു. മാ​ലി​ന്യ​ങ്ങ​ൾ മേ​ഖ​ല​യി​ൽ ത​ള്ളു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ കാ​മ​റ സ്ഥാ​പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണു നാ​ട്ടു​കാ​ർ.