മാ​സ്കി​ല്ലാ​തെ ക​നാ​ലി​ന്‍റെ നി​ർ​മാ​ണം ന​ട​ത്തു​ന്ന​താ​യി പ​രാ​തി
Saturday, May 23, 2020 12:21 AM IST
മൂ​ന്നു​മു​റി: എ​ല്ലാ​വ​രും മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശം ലം​ഘി​ച്ചു​കൊ​ണ്ട് ഒ​ന്പ​തു​ങ്ങ​ൾ കു​ഞ്ഞാ​ലി​പ്പാ​റ​യി​ൽ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​നു കീ​ഴി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണെ​ന്നു കു​ഞ്ഞാ​ലി​പ്പാ​റ സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു. മു​പ്പ​തോ​ളം അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ നി​യോ​ഗി​ച്ചു കു​ഞ്ഞാ​ലി​പ്പാ​റ പ്ര​ദേ​ശ​ത്തെ ഇ​റി​ഗേ​ഷ​ൻ ക​നാ​ൽ ബ​ണ്ട് ബ​ല​പ്പെ​ടു​ത്തു​ന്ന പ​ണി​ക​ളാ​ണു ന​ട​ത്തി​വ​രു​ന്ന​തെ​ന്നും മാ​സ്ക് ധ​രി​ക്കാ​തെ ഇ​വ​രെ കൊ​ണ്ടു പ​ണി​യെ​ടു​പ്പി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​മി​തി ചെ​യ​ർ​മാ​ൻ സി.​കെ. ര​ഘു​നാ​ഥ് ,ക​ണ്‍​വീ​ന​ർ രാ​ജ്കു​മാ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.