സ്റ്റാൻഡിൽ ബ​സ് വ​രുന്നില്ല
Saturday, May 23, 2020 12:23 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​കാ​ൻ യാ​ത്ര​ക്കാ​ർ സ്റ്റാ​ൻ​ഡി​ൽ കാ​ത്തു​നി​ന്ന​തു ഒ​ന്ന​ര മ​ണി​ക്കൂ​റി​ലേ​റെ. വൈ​കീ​ട്ടു അ​ഞ്ചു മു​ത​ൽ തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു ബ​സു​ക​ളൊ​ന്നും വ​ന്നി​ല്ലെ​ന്നു യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ, കൊ​ടു​ങ്ങ​ല്ലൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ലെ​ത്തി​യി​രു​ന്നു. ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ലെ​ത്താ​തെ ഠാ​ണാ വ​ഴി പോ​കു​ന്ന​താ​ണു കാ​ര​ണ​മെ​ന്നു യാ​ത്ര​ക്കാ​ർ കു​റ്റ​പ്പെ​ടു​ത്തി. ബ​സ് കാ​ത്തുനി​ന്നു മ​ടു​ത്ത് പ​ല​രും ഓ​ട്ടോ വി​ളി​ച്ചു പോ​യി. വൈ​കീ​ട്ട് ആ​റ​ര​യോ​ടെ​യാ​ണു യാ​ത്ര​ക്കാ​ർ​ക്കു ആ​ശ്വാ​സ​മാ​യി സ്റ്റാ​ൻ​ഡി​ൽ തൃ​ശൂ​രി​ലേ​ക്കു​ള്ള ബ​സ് എ​ത്തി​യ​ത്. അ​തേ​സ​മ​യം ഇ​രി​ങ്ങാ​ല​ക്കു​ട സ​ബ് ഡി​പ്പോ​യി​ൽ നി​ന്നു​ള്ള കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് 12 ൽ ​നി​ന്നു ഏ​ഴാ​ക്കി ചു​രു​ക്കി.

തൃ​ശൂ​ർ-​കൊ​ടു​ങ്ങ​ല്ലൂ​ർ ബ​സു​ക​ൾ​ക്കു പു​റ​മെ ചാ​ല​ക്കു​ടി​യി​ൽ പോ​കു​ന്ന വ​ണ്ടി​ക​ൾ ചാ​ല​ക്കു​ടി​യി​ൽ നി​ന്നു കൊ​ടു​ങ്ങ​ല്ലൂ​രി​ലേ​ക്കു സ​ർ​വീ​സ് ന​ട​ത്തും. മ​തി​ല​ക​ത്തേ​ക്കു പോ​കു​ന്ന വ​ണ്ടി തൃ​ശൂ​രി​ലെ​ത്തി അ​വി​ടെ നി​ന്നു ചാ​ല​ക്കു​ടി​യി​ലേ​ക്കു പോ​യി വൈ​കീ​ട്ട് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ തി​രി​ച്ചെ​ത്തു​ന്ന രീ​തി​യി​ലാ​ണു സ​ർ​വീ​സ്.