അരി വി​ത​ര​ണം ചെ​യ്തു
Tuesday, May 26, 2020 12:31 AM IST
ഗു​രു​വാ​യൂ​ർ: കോ​വി​ഡ് കാ​ല​ത്തു 400 കി​ലോ ഭ​ക്ഷ്യ​ധാ​ന്യം ശേ​ഖ​രി​ച്ചു ഗു​രു​വാ​യൂ​ർ എ​ൽ​എ​ഫ് കോ​ള​ജി​ലെ 108 എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് അ​രി വി​ത​ര​ണം ചെ​യ്തു. തൃ​ശൂ​ർ 7 കേ​ര​ള ഗേ​ൾ​സ് ബ​റ്റാ​ലി​യ​ന്‍റെ ന്ധ​ഫീ​ഡ് ദി ​നീ​ഡ​ഡ് മി​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​ണ് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​പേ​ഴ്സ​ൺ പ്രഫ. പി.​കെ.​ശാ​ന്ത​കു​മാ​രി നി​ർ​വ​ഹി​ച്ചു. 7 കേ​ര​ള ഗേ​ൾ​സ് ബെ​റ്റാ​ലി​യ​ൻ ഗേ​ൾ​സ് കേ​ഡ​റ്റ് ഇ​ൻ​സ്ട്ര​ക്ട​ർ വി.​സൂ​ര്യ, എ​ൽ​എ​ഫ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ.​ഡോ​ക്ട​ർ ജീ​സ്മ തെ​രേ​സ്, എ​ൻ​സി​സി കെ​യ​ർ​ടേ​ക്ക​ർ ടി.​ജെ.​മി​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.