കാ​ടു​കു​റ്റി കോ​ട്ട​ക്ക​ടവി​ൽ കാ​ണാ​താ​യ വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം കി​ട്ടി
Thursday, July 2, 2020 10:15 PM IST
കാ​ടു​കു​റ്റി: ചാ​ല​ക്കു​ടി​പ്പു​ഴ​യു​ടെ ഭാ​ഗ​മാ​യ കാ​ടു​കു​റ്റി കോ​ട്ട​ക്ക​ട​വി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം കി​ട്ടി. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ക​ട​വി​ൽ കു​ളി​ക്കാ​ൻ പോ​യ ആ​ന്പ​ക​ണ്ട​ത്തി​ൽ റ​സാ​ക്കി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 10.15നു ഞ​ർ​ള​ക്ക​ട​വ് പാ​ല​ത്തി​ന് അ​ൽ​പം അ​ക​ലെ പു​ഴ​യി​ൽ നി​ന്നും നാ​ട്ടു​കാ​രു​ടെ തി​ര​ച്ചി​ലി​ൽ ക​ണ്ടെ​ടു​ത്ത​ത്.

കു​ളി​ക്കാ​ൻ ക​ട​വി​ലേ​ക്കു പോ​യ ഇ​യാ​ൾ ഏ​റെ സ​മ​യം ക​ഴി​ഞ്ഞി​ട്ടും തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പു​ഴ​യോ​ര​ത്ത് വ​സ്ത്ര​ങ്ങ​ൾ കി​ട​ക്കു​ന്ന​തു ക​ണ്ടു. തു​ട​ർ​ന്ന് കൊ​ര​ട്ടി പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി പു​ഴ​യി​ൽ ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും നാ​ട്ടു​കാ​രും സ്കൂ​ബ ടീ​മും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ നേ​വി ടീം ​എ​ത്തു​ന്ന​തി​നി​ടെ രാ​വി​ലെ മു​ത​ൽ നാ​ട്ടു​കാ​ർ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ചാ​ല​ക്കു​ടി​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി മൃ​ത​ദേ​ഹം ക​ര​ക്കെ​ത്തി​ച്ചു.

നേ​വീ ടീം ​മു​രി​ങ്ങൂ​ർ വ​രെ എ​ത്തി​യി​രു​ന്നു. കൊ​ര​ട്ടി എ​സ് ഐ ​രാ​മു ബാ​ല​ച​ന്ദ്ര ബോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നുശേ​ഷം ജന്മ​നാ​ടാ​യ ആ​ല​പ്പു​ഴ ക​ല​വൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

ഭാ​ര്യ: നി​സ. മ​ക്ക​ൾ: മി​സ്രി, റെ​മി​മോ​ൾ. മ​രു​മ​ക​ൻ: ദീ​പു.